ഗള്‍ഫ് ഇസ്ലാഹി കോര്‍ഡിനേഷന്‍ – സലാഹ് കാരാടാന്‍ ചെയര്മാന്, സുലൈമാന്‍ മദനി കണ്‍വീനര്‍
കുവൈത്ത് സിറ്റി: വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാഹി സെന്ററുകളുടെ ജി സി സി കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. ചെയര്മാന് സലാഹ് കാരാടന്‍ (സഊദി), ജനറല്‍ കണ്‍വീനര്‍ കെ എന്‍ സുലൈമാന്‍ മദനി (ഖത്തര്‍), ഫിനാന്‍സ് കണ്‍വീനര്‍ നാസര്‍ ഇബ്റാഹിം (യു എ ഇ) എന്നിവരെ തെരഞ്ഞെടുത്തു. വൈസ് ചെയര്മാന്മാരായി അബൂബക്കര്‍സിദ്ദീഖ് മദനി (കുവൈത്ത്), അസൈനാര്‍ അന്‍സാരി (യു എ ഇ), ഹുസൈന് മാസ്റ്റര്‍ (ഒമാന്‍) എന്നിവരെയും ജോയിന്റ് കണ്‍വീനര്‍മാരായി യൂസുഫ് കൊടിഞ്ഞി (സഊദി), സയ്യിദ് അബ്ദുറഹിമാന് (കുവൈത്ത്), ബഷീര്‍ അന്‍വാരി (ഖത്തര്‍), സുധീര്‍ അബൂബക്കര്‍ (ബഹ്റൈന്‍) എന്നിവരെയും തെരഞ്ഞെടുത്തു. എം അഹമ്മദ് കുട്ടി മദനി, എം ടി മനാഫ് എന്നിവര്‍ സമിതി അംഗങ്ങളാണ്.
യോഗത്തില്‍ കെ എന്‍ എം (മര്‍കസുദ്ദഅ്വ) സെക്രട്ടറി അഹമ്മദ് കുട്ടി മദനി അധ്യക്ഷത വഹിച്ചു. എന്‍ എം അബ്ദുല്‍ജലീല്‍ തെരെഞ്ഞെടുപ്പ് നിയന്തിച്ചു. ഡോ. അനസ് കടലുണ്ടി, എം ടി മനാഫ്, ഷമീര്‍ വലിയവീട്ടില്‍, അസ്കര്‍ ഒതായി, ഇബ്റാഹിം കുട്ടി സലഫി, സാബിര്‍ ഷൗക്കത്ത്, ഷാജഹാന്. ഡോ. ജാബിര്‍ അമാനി, അസൈനാര്‍ അന്‍സാരി പ്രസംഗിച്ചു.`
