24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

സിലബസില്‍ നിന്ന്‌ മതനിരപേക്ഷത നീക്കീയത്‌ ദുരൂഹം: കെ എന്‍ എം

കണ്ണൂര്‍: കോവിഡിന്റെ മറവില്‍ സി ബി എസ്‌ ഇ സിലബസില്‍ നിന്ന്‌ പൗരത്വവും മതനിരപേക്ഷതയും ഒഴിവാക്കിയത്‌ദുരൂഹമാണെന്ന്‌ കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ജില്ലാ സെക്രട്ടറിയേറ്റ്‌ അഭിപ്രായപ്പെട്ടു. ബലിപെരുന്നാള്‍ ദിനത്തില്‍ ഓണ്‍ലൈന്‍ കലാവിരുന്ന്‌ സംഘടിപ്പിക്കാന്‍ പദ്ധതിയൊരുക്കി. ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ്‌ സി എ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ശംസുദ്ധീന്‍ പാലക്കോട്‌, സെക്രട്ടറിമാരായ കെ എല്‍ പി ഹാരിസ്‌, ഇസ്‌മയില്‍ കരിയാട്‌, ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറുഖി, ട്രഷറര്‍ ടി മുഹമ്മദ്‌ നജീബ്‌, അബ്ദുല്‍ജലീല്‍ ഒതായി, എം ജി എം ജില്ലാ സെക്രട്ടറി സി ടി ആയിഷ, എം ജി എം സ്റ്റുഡന്റ്‌സ്‌ വിംഗ്‌ ജില്ലാ പ്രസിഡന്റ്‌ കെ സുഹാന, ഐ എസ്‌ എം ജില്ലാ പ്രസിഡണ്ട്‌ റാഫി പേരാമ്പ്ര, ആര്‍ അബ്ദുല്‍ഖാദര്‍ സുല്ലമി, പി ടി പി മുസ്‌തഫ, റമീസ്‌ പാറാല്‍, സാദിഖ്‌ മാട്ടൂല്‍, ടി കെ സി അഹമ്മദ്‌ കല്ലിക്കണ്ടി, കെ അബ്ദുല്‍മജീദ്‌, വി വി മഹമൂദ്‌, അതാഉല്ല ഇരിക്കൂര്‍, അബ്ദുന്നാസര്‍ ധര്‍മ്മടം, ഉമ്മര്‍ കടവത്തൂര്‍, കെ വി ഉമ്മര്‍ എന്നിവര്‍ പ്രസംഗിച്ചു.

Back to Top