24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

പാലത്തായി: കക്ഷിരാഷ്ട്രീയ ഭേദമന്യേ നീതിക്ക്‌ വേണ്ടി കൈകോര്‍ക്കുക-സഊദി ഇസ്‌ലാഹി സെന്റര്‍

റിയാദ്‌: പാലത്തായി സംഭവം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്‌ ഏല്‍പ്പിച്ച അപമാനം വളരെ വലുതാണെന്ന്‌ പാലത്തായി നീതി നിഷേധത്തിനെതിരെ സഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ സമിതി സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. കേസിനെ അട്ടിമറിക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കേരളത്തിലെ നീതി നിര്‍വ്വഹണ സംവിധാനങ്ങള്‍ നാഗ്‌പൂരില്‍ നിന്ന്‌ സ്വാധീനിക്കപ്പെടുന്ന ദുരൂഹമായ സാഹചര്യത്തിന്‌ കൃത്യമായ രാഷ്ട്രീയമുണ്ട്‌. പീഡനത്തിനിരയായ പിഞ്ചുകുഞ്ഞിന്‌ നീതി ഉറപ്പാകുന്നതു വരെ പോരാട്ടം തുടരണം. ഇതൊരു സാമുദായിക വിഷയമല്ല. മതേതര സമൂഹത്തിന്റെ വിഷയമാണ്‌. പ്രതിരോധങ്ങള്‍ക്ക്‌ പ്രാദേശികമായ കക്ഷി രാഷ്ട്രീയത്തിന്റെ നിറം നല്‍കുന്നത്‌ അവയെ ദുര്‍ബലപ്പെടുത്താനേ ഉപകരിക്കയുള്ളൂ. നീതി നടപ്പിലാവാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ മനുഷ്യരുടെയും പ്രശ്‌നമാണെന്നും സംഗമം അഭിപ്രായപ്പെട്ടു.
പ്രവാസ ലോകത്തെയും കേരളത്തിലെയും പ്രമുഖര്‍ പങ്കെടുത്ത സംഗമം കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറി ഡോ. ജാബിര്‍ അമാനി ഉദ്‌ഘാടനം ചെയ്‌തു. മന്‍സൂര്‍ പള്ളൂര്‍ (ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌), വി കെ റഊഫ്‌ (നവോദയ), അഷ്‌റഫ്‌ വെങ്ങാട്ട്‌ (കെ എം സി സി), ഉബൈദ്‌ എടവണ്ണ (മാധ്യമപ്രവര്‍ത്തകന്‍), ബഷീര്‍ വള്ളിക്കുന്ന്‌, സഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ കമ്മിറ്റി പ്രസിഡന്റ്‌ കാസിം മദനി, അസ്‌കര്‍ ഒതായി, സലാഹ്‌ കാരാടന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു

Back to Top