30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

അനുസ്‌മരണം-എന്‍ വി ജമാലുദ്ദീന്‍

ടി പി ഹുസൈന്‍കോയ

കടലുണ്ടി: കടലുണ്ടിയിലേയും പരിസര പ്രദേശങ്ങളിലേയും ഇസ്‌ലാഹീ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന എന്‍ വി ജമാലുദ്ദീന്‍ (60) നമ്മെ വിട്ടുപിരിഞ്ഞു. നാട്ടിലും വിദേശത്തും പ്രബോധന രംഗത്തും ഖുര്‍ആന്‍ ലേണിംഗ്‌ സ്‌കൂള്‍ നടത്തിപ്പിലും നിറസാന്നിധ്യമായിരുന്നു. ആദര്‍ശ പ്രതിബദ്ധത എന്നും തെളിയിച്ച അദ്ദേഹം ധാരാളം ഹിഫ്‌ളുള്ള സാധാരണക്കാരനായ ഇമാമായിരുന്നു. ഭാര്യ: ടി സി സൗദ, മക്കള്‍: ജവാദ്‌ അഹമ്മദ്‌, ജിഹാദ പര്‍വീന്‍, ജല്‍വ നസ്‌റീന്‍, ജാസിം മുഹ്‌ലിസ്‌. പരേതന്‌ അല്ലാഹു പരലോക സൗഖ്യവും കുടുംബത്തിന്‌ ക്ഷമയും സമാധാനവും പ്രദാനം ചെയ്യട്ടെ ആമീന്‍.

Back to Top