6 Friday
March 2026
2026 March 6
1447 Ramadân 17

കുവൈത്ത് ഇസ്‌ലാഹി സെന്റര്‍ സൗജന്യ പാക്കേജില്‍ 111 പേരെ നാട്ടിലെത്തിച്ചു

എയര്‍പോര്‍ട്ടില്‍ യാത്രക്കാരെ സഹായിക്കാനെത്തിയ കുവൈത്ത് ഇസ്‌ലാഹി സെന്റര്‍ വളണ്ടിയന്മാര്‍

കുവൈത്ത്: കോവിഡ് പ്രതിസന്ധിയില്‍ കുവൈത്തില്‍ ദുരിതക്കെടുതിയിലായ നിര്‍ധനരായ പ്രവാസികള്‍ക്കായി ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ കുവൈത്ത് ഒരുക്കിയ സൗജന്യ ചാര്‍ട്ടര്‍ വിമാനം 111 പേരെ നാട്ടിലെത്തിച്ചു. 80 ശതമാനം യാത്രക്കാര്‍ക്കും വന്ദേഭാരത് മിഷന്‍ നിരക്കിലുള്ള സൗജന്യ ടിക്കറ്റും പ്രയാസപ്പെടുന്നവര്‍ക്ക് പൂര്‍ണമായി സൗജന്യനിരക്കും നല്‍കി. പല സംഘടനകളും ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സൗജന്യ പാക്കേജില്‍ കുവൈത്തില്‍ നിന്നുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനമാണിത്. വൃദ്ധര്‍, സ്ത്രീകള്‍, രോഗികള്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവരാണ് യാത്രയിലുണ്ടായിരുന്നത്.
എം ജി എം കുവൈത്ത്, ഫ്രൈഡേ ഫോറം, ഇന്ത്യന്‍ കമ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പ്, കുവൈത്ത് എഞ്ചിനിയേഴ്‌സ് ഫോറം, എന്‍ എസ് എസ് തുടങ്ങിയ സംഘടനകളുടെയും ഇസ്‌ലാഹീ സെന്റര്‍ പ്രവര്‍ത്തകരുടേയും കുവൈത്തിലെ അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. 150 ദീനാറില്‍ താഴെ ശമ്പളം വാങ്ങുന്നവരും നാലുമാസത്തോളമായി ശമ്പളം ലഭിക്കാത്തവരുമായിരുന്നു ഈ പദ്ധതിയിലെ ഗുണഭോക്താക്കളിലേറെയും. ഐ ഐ സി ജനറല്‍ സെക്രട്ടറി മനാഫ് മാത്തോട്ടം, ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരായ യൂനുസ് സലീം, അയ്യൂബ് ഖാന്‍ മാങ്കാവ്, നബീല്‍ ഫറോഖ്, അനസ് ആലുവ, സൈദ് മുഹമ്മദ് കൊയിലാണ്ടി നേതൃത്വം നല്‍കി

Back to Top