വിജയികളെ ആദരിച്ചു
ആലപ്പുഴ സലഫി മഹല്ല് കമ്മിറ്റിയുടെ വിദ്യാഭ്യാസ അവാര്‍ഡുകള്‍ എ എം ആരിഫ് എം പി വിതരണം ചെയ്യുന്നു
ആലപ്പുഴ: കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സലഫി മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആലപ്പുഴ സലഫി മഹല്ലില്‍ നിന്നു എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. എ എം ആരിഫ് എം പി വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരവും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. ശിഫ ഫാത്തിമ, എസ് നസ്‌റിന്‍, സിറാജ്, അലീഷ എം സഫ്‌വാന്‍, നൗഫല്‍ സാബിര്‍, എസ് ഫാത്തിമ, അഫ്‌സല്‍ നാഫിഹ്, നിഷാദ് അവാര്‍ഡ് ഏറ്റുവാങ്ങി. കെ എന്‍ എം ജില്ലാ സെക്രട്ടറി എ പി നൗഷാദ്, ഐ എസ് എം സംസ്ഥാന സെക്രട്ടറി ഷമീര്‍ ഫലാഹി, സലഫി മഹല്ല് പ്രസിഡന്റ് സാഹിബ് ജാന്‍, സെക്രട്ടറി പി നസീര്‍, എ എം നസീര്‍, മണ്ഡലം പ്രസിഡന്റ് കലാമുദ്ദീന്‍, സിജു ശംസുദ്ദീന്‍, ബഷീര്‍, അഡ്വ. ഗുല്‍സാര്‍ പ്രസംഗിച്ചു.
