8 Friday
August 2025
2025 August 8
1447 Safar 13

സ്വകാര്യതയുടെ സൂക്ഷിപ്പ്

അക്ബര്‍ അലി

ഒരു ജനാധിപത്യ രാജ്യത്ത് സര്‍ക്കാര്‍ എടുക്കുന്ന ഏതു നടപടിയും സുതാര്യമാകണം. ആ നടപടികള്‍ പൗരന്‍മാര്‍ക്ക് പരിശോധിക്കുന്നതിനും വേണമെങ്കില്‍ തിരുത്തല്‍ നടത്തുന്നതിനുമുള്ള സൗകര്യങ്ങള്‍ ഉണ്ടാകണം. സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റും വ്യാപകമായ ഇക്കാലത്ത് സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തെ ജനങ്ങള്‍ കൃത്യമായി ഓഡിറ്റ് ചെയ്യുന്നുണ്ട്. അധികാരസ്ഥാനങ്ങളിലുള്ളവര്‍ക്ക് ഇത്തരം പരിശോധന പലപ്പോഴും ഹിതകരമാകണമെന്നില്ല. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ പല രീതിയില്‍ സ്വാധീനിക്കാന്‍ അധികാരികള്‍ ശ്രമിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ടിക്‌ടോക്ക് പോലയുള്ളവക്കെതിരെ ഉണ്ടായ നടപടി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റുള്ളവര്‍ക്കുള്ള മുന്നറിയിപ്പാണ്. സ്വകാര്യത ഭരണഘടന നല്‍കുന്ന ഒരു മൗലിക അവകാശമാണെന്ന് സുപ്രിം കോടതി തന്നെ വിധിച്ചിട്ടുള്ളതാണ്. ഇന്റര്‍നെറ്റില്‍ പൗരന്‍മാരുടെ സ്വകാര്യത സംബന്ധിച്ച നിയമങ്ങള്‍ അടിയന്തിരമായി നിര്‍മ്മിക്കേണ്ടതാണ്. ഇത്തരം നിയമങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ അധികാരസ്ഥാനങ്ങളിലുള്ളവര്‍ക്ക് സാധിക്കാത്ത രീതിയില്‍ ക്രമീകരിക്കേണ്ടത് നമ്മുടെ ജനാധിപത്യം നിലനിന്നുപോകുന്നതിന് അത്യാവശ്യമാണ്. ഇന്ത്യന്‍ പൗരന്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകള്‍ അവനറിയാതെ രാജ്യസുരക്ഷയെ ബാധിക്കുന്നില്ല എന്നതും പൗരന്റെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നില്ല എന്നും ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണ്.

Back to Top