ദേവിയാര്‍ കോളനി സ്‌കൂളിലേക്ക് ഐ എസ് എം മെഡിക്കല്‍ എയ്ഡ് സെന്റര്‍ ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി
തൃശൂര്‍: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത ഇടുക്കി അടിമാലിയിലെ ദേവിയാര്‍ കോളനി ഗവ. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി ഐ എസ് എം മെഡിക്കല്‍ എയ്ഡ് ചാരിറ്റബ്ള്‍ ട്രസ്റ്റ് സൗകര്യമൊരുക്കി. രണ്ടു ടി വിയും അത് പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ തുകകളും കൈമാറി. പി ടി എ പ്രസിഡന്റ് ടി എ നൗഷാദ്, മെമ്പര്‍ സൈതു കുഞ്ഞ്, ഒ കെ ഹമീദ് എന്നിവര്‍ ഏറ്റുവാങ്ങി. മെഡിക്കല്‍ എയിഡ് സെന്റര്‍ പ്രവര്‍ത്തകരായ ആസാദ് കണ്ണെഴുത്ത്, പി പി ബഷീര്‍, ഇ ഐ സിറാജ് മദനി, കെ എം ഹുസൈന്‍, കെ ഐ നബീല്‍, മുഹ്‌സിന്‍, ഇസ്ഹാഖ് ബുസ്താനി, ഹാരിസ്, നഹ്ഷര്‍ ബാന്‍ പങ്കെടുത്തു.
