15 Wednesday
July 2026
2026 July 15
1448 Mouharrem 29

അശരണര്‍ക്ക് സൗജന്യ ഫ്‌ളൈറ്റൊരുക്കാന്‍ കുവൈത്ത് ഇസ്‌ലാഹി സെന്റര്‍

കുവൈത്ത് സിറ്റി: കോവിഡ് മഹാമാരിയില്‍ പ്രയാസപ്പെട്ട് പ്രതിസന്ധിയിലായ സഹോദരങ്ങള്‍ക്ക് സഹായമായി ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ കുവൈത്ത് സൗജന്യ ചാര്‍ട്ടര്‍ ഫ്‌ളൈറ്റ് ഒരുക്കുന്നു. പരിപൂര്‍ണ അര്‍ഹതയുള്ളവര്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കും. മറ്റുള്ളവര്‍ക്ക് ഏറ്റവും കുറഞ്ഞ ടിക്കറ്റ് ചാര്‍ജ് ഉറപ്പുവരുത്തും. ജൂലൈ ആദ്യവാരം കോഴിക്കോട്ടേക്കാണ് വിമാനം ചാര്‍ട്ടര്‍ ചെയ്തിരിക്കുന്നത്. വിവിധ സംഘടനകള്‍ ഫ്‌ളൈറ്റ് അയക്കുന്നുണ്ടെങ്കിലും പണം മുടക്കാനാവതെ പ്രയാസപ്പെടുന്നവര്‍ നിരവധിയുണ്ട്. ഇവര്‍ക്ക് ആശ്വാസമേകാനാണ് പദ്ധതി. പ്രവാസികളായ സുമനസ്സുകളുടെ സഹായം കൊണ്ടാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. യോഗത്തില്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് ഇബ്‌റാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി മനാഫ് മാത്തോട്ടം, സിദ്ദീഖ് മദനി, അയ്യൂബ് ഖാന്‍, യൂനുസ് സലീം, മുഹമ്മദ് അരിപ്ര, അനസ് മുഹമ്മദ്, നബീല്‍ ഹമീദ്, അബ്ദുറഹ്മാന്‍ പ്രസംഗിച്ചു

Back to Top