5 Friday
December 2025
2025 December 5
1447 Joumada II 14

ഹജ് തീര്‍ഥാടനത്തിന് ഈ വര്‍ഷം 65 വയസ്സില്‍ താഴെയുള്ളവര്‍ മാത്രം

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനു സൗദി അറേബ്യയില്‍ താമസിക്കുന്ന, കോവിഡ് രോഗമില്ലാത്ത 65 വയസ്സിനു താഴെയുള്ളവരെ മാത്രമാകും പരിഗണിക്കുക. അകലം പാലിക്കേണ്ടതിനാലാണ് 10,000 പേരായി എണ്ണം പരിമിതപ്പെടുത്തിയതെന്നു സഊദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅയും ഹജ്–ഉംറ മന്ത്രി മുഹമ്മദ് സാലിഹ് ബന്‍തനും അറിയിച്ചു. അപേക്ഷകര്‍ക്കും വൊളന്റിയര്‍മാര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധം. തീര്‍ഥാടകര്‍ക്കായി പ്രത്യേക ആശുപത്രിയും അത്യാഹിത വിഭാഗവും പ്രവര്‍ത്തിക്കും. ഹജ്ജിനു ശേഷം 14 ദിവസം ക്വാറന്റീനില്‍ കഴിയണം. സഉദിയിലുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും അപേക്ഷിക്കാം.

Back to Top