28 Wednesday
January 2026
2026 January 28
1447 Chabân 9

പൊലീസിനുള്ളിലെ ക്രിമിനല്‍ സ്വഭാവം

അംജത് ഇബ്‌റാഹിം

ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്തവംശജനെ ശ്വാസംമുട്ടിച്ചു കൊന്നതിനെതിരെ പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനിടയിലാണ് ഇന്ത്യയിലും ഇത്തരത്തില്‍ ഒരു സംഭവം നടക്കുന്നത്. തമിഴ്‌നാട് പൊലീസാണ് ഇവിടെ പ്രതി. ലോക്ക്ഡൗണ്‍ സമയപരിധി ലംഘിച്ച് കട തുറന്നു എന്നാരോപിച്ചാണ് ജയരാജ് എന്നയാളെ അറസ്റ്റ് ചെയ്തത്. പതിവില്‍ നിന്നും 15 മിനിറ്റ് കൂടുതല്‍ കട തുറക്കുകയും നിര്‍ദേശം കിട്ടിയ ഉടന്‍ കടകയടക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. അറസ്റ്റ്‌ചെയ്യപ്പെട്ട ജയരാജിനെ കാണാനെത്തിയ മകന്‍ ഫെനിക്‌സ് അച്ഛന്റെ ശരീരത്തിലെ മുറിവുകള്‍ കാണുകയും അച്ഛനെ ദേഹോപദ്രവം ചെയ്യരുതെന്ന് ആവശ്യപ്പെടുകയുണ്ടായി. അതിന് ഫെനിക്‌സിനെയും അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കൊടിയ പീഡനം. കാല്‍മുട്ടുകളിലെ എല്ലുകള്‍ തകര്‍ത്തും നഗ്‌നരാക്കിയുമാണ് ജയിലിലടച്ചത്. മലദ്വാരത്തിലൂടെ ലാത്തി കയറ്റി പീഡിപ്പിച്ചു. മലാശയത്തില്‍ നിന്ന് നിര്‍ത്താതെയുള്ള രക്തസ്രാവം. ജനനേന്ദ്രിയങ്ങളിലും പരിക്കുകള്‍ ധാരാളം. ജൂണ്‍ 22ന് ഫെനിക്‌സും പിറ്റേന്ന് ജയരാജും മരണപ്പെടുന്നു.
ജോര്‍ജ് ഫ്‌ളോയിഡിനെക്കാള്‍ ക്രൂരമായാണ് ഇവര്‍ മരണപ്പെട്ടത്. ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ വേണം. സാധുക്കളായവര്‍ അനുഭവിച്ച പീഡനങ്ങളുടെ വേദന പ്രതികള്‍ക്കും ലഭിക്കേണ്ടതുണ്ട്. അവര്‍ക്കു ലഭിക്കുന്ന ശിക്ഷ ഒരു വ്യവസ്ഥിതിക്കെതിരെയുള്ള ചൂണ്ടുവിരലാണ്.

Back to Top