8 Friday
August 2025
2025 August 8
1447 Safar 13

സ്വയം  വിലയിരുത്തുക

സല്‍മാന്‍

നമ്മള്‍ മാതൃകകളാണെന്നാണ് നാം ഓരോരുത്തരും കരുതുന്നത്.  നാം നമ്മെ കുറിച്ച് വിചാരിക്കുന്നത് മറ്റുള്ള ആളുകള്‍ക്ക് അവരെ അളക്കാനുള്ള മാതൃക നാമാണ് എന്നാണ്. നമ്മെ മറികടന്ന് പോകുന്നുവര്‍ അതിരുകടക്കുന്നവരും, പിന്നില്‍ നില്‍ക്കുന്നവര്‍ നിസാരരുമാകുന്നു. നമ്മെ അംഗീകരിക്കേണ്ട വിധം അംഗീകരിക്കന്നവര്‍ വിവേകികളും, മിതവാദികളും, മാന്യരുമാകുന്നു. നമ്മെ കവച്ചുവെക്കുന്നവര്‍ തീവ്രത കാണിക്കുന്നവരും, പിന്നില്‍നില്‍ക്കുന്നവര്‍ മോശപ്പെട്ടവരാണെന്നതുമാണ് നമ്മുടെ ധാരണ.

എന്നാല്‍, കരുത്തുറ്റ നിലപാടുകളെടുത്ത് ശക്തമായി നിലകൊള്ളുന്നവനാരോ അവന്‍ വിവേകമുള്ളവനും കരുത്തുള്ളവനുമാകുന്നു. ദുനിയാവിലെ കാര്യങ്ങള്‍ വിധിക്കുന്നതിന് നമുക്ക് ഈ രീതിശാസ്ത്രം മതിയാവുകയില്ല. അതോടൊപ്പം, ദീനീ കാര്യങ്ങളെയും ഉള്‍കൊള്ളുന്ന രീതിയില്‍ വിശദീകരിക്കേണ്ടതായി വരുന്നു. ആര്‍ നമ്മുടെ ഇബാദത്തുകളെ പ്രാവര്‍ത്തികമാക്കുന്നുവോ അവര്‍ വിശ്വാസികളും, മുത്തഖികളുമാകുന്നു! അതില്‍ നിന്ന് പിന്നില്‍നില്‍ക്കുന്നവര്‍ മോശക്കാരാകുന്നു! മുന്നില്‍നില്‍ക്കുന്നവര്‍ പരിധിവിടുന്നവരുമാകുന്നു! നാം ഓരോരുത്തരും ഓരോ സമയത്തും, പ്രായത്തിലും ഉയരുകയും, താഴുകയും, പിന്നില്‍നില്‍ക്കുകയും, മുന്നില്‍നില്‍ക്കുകയും, മാറികൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ അളവുകോലുകളെല്ലാം തുടര്‍ച്ചയായി മാറികൊണ്ടിരിക്കുകയാണ്.
നമ്മള്‍ ജമാഅത്തായി നമസ്‌കരിക്കുന്ന കാലം. നമസ്‌കാരം ശേഷം സുന്നത്ത് നമസ്‌കരിക്കാതെ എഴുന്നേറ്റ് പോകുന്നു. അപ്പോള്‍, ജമാഅത്തായി നമസ്‌കരിക്കാത്തവരെ സംബന്ധിച്ച് നമുക്ക് സങ്കടം അനുഭവപ്പെടുന്നു, അവരെ ദീനില്‍ വീഴ്ച വരുത്തുന്നവരായും നാം കാണുന്നു. എന്നാല്‍, നിര്‍ബന്ധമായിട്ടുള്ളതില്‍ വീഴ്ച വരുത്തുന്നവരെ കുറിച്ച് നാം അസ്വസ്ഥപ്പെടുകയും, നാം ഒഴിവാക്കുന്ന സുന്നത്തുകളുടെ കാര്യത്തില്‍ അസ്വസ്ഥരാവാതിരിക്കുകയും ചെയ്യുന്നു. അല്ലാഹുവിന്റെ അനുഗ്രഹം വന്നെത്തുകയാണെങ്കില്‍ നമ്മള്‍ സുന്നത്തെടുക്കുന്നവരില്‍ ഉള്‍പ്പെടുന്നതാണ്.
ഈ നിര്‍ദേശങ്ങള്‍ നമ്മെ വിലയിരുത്തുന്നതിനുള്ള സുപ്രധാന അടിസ്ഥാനങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നതാണ്. അതിനാല്‍, നാം നിലകൊള്ളുന്ന, നമ്മെ തൃപ്തിപ്പെടുത്തുന്ന അവസ്ഥയാണ് ദീനിലും ദുനിയാവിലും നന്മകൊണ്ടുവരുന്നതിനുള്ള അളവുകോലെന്ന വിചാരത്തെ നാം കരുതിയിരിക്കേണ്ടതുണ്ട്. എത്ര സമയങ്ങളാണ് നമ്മുടെ പ്രവൃത്തികളില്‍ തൃപ്തി കണ്ടെത്തി, മറ്റുള്ളവരില്‍ തൃപ്തി കണ്ടെത്താതെ നമ്മില്‍ നിന്ന് കഴിഞ്ഞുപോയിട്ടുള്ളത! ആയതിനാല്‍, സൃഷ്ടികളെ സ്രഷ്ടാവിന് വിടുകയും, സ്വന്തത്തെ പരിഷ്‌കരിക്കുന്നതിന് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയുമാണ് വേണ്ടത്. വിശ്വാസിയെന്നത് സ്വന്തത്തെ വിചാരണ ചെയ്യുന്നവനും, മരണാനന്തരമുള്ള ജീവിതത്തിന് പ്രവര്‍ത്തിക്കുന്നവനുമാണ്.
Back to Top