24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത് കടുത്ത വഞ്ചന -കെ എന്‍ എം (മര്‍കസുദ്ദഅ്‌വ)

കോഴിക്കോട്: കോവിഡ് മഹാമാരിയെ തുടര്‍ന്ന് ജീവിതം വഴിമുട്ടി നാട്ടിലേക്ക് മടങ്ങാന്‍ ആര്‍ത്തിപൂണ്ടിരിക്കുന്ന പാവം പ്രവാസികള്‍ക്ക് മുമ്പില്‍ നാട്ടിലേക്കുള്ള വഴി കൊട്ടിയടയ്ക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ നിലപാട് കടുത്ത വഞ്ചനയാണെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ഉപജീവനത്തിന് പോലും വകയില്ലാതെ കടവും സഹായവും സ്വീകരിച്ച് നാട്ടിലേക്ക് ടിക്കറ്റിന് കാശൊപ്പിച്ച് കാത്തിരിക്കുമ്പോള്‍ വന്‍ സാമ്പത്തിക ബാധ്യതയില്‍ കോവിഡ് ടെസ്റ്റ് നടത്തിയെങ്കിലേ നാട്ടിലേക്ക് വരാന്‍ അനുവദിക്കുകയുള്ളൂ എന്ന സംസ്ഥാന സര്‍ക്കാറിന്റെ ക്രൂരമായ നിലപാട് തിരുത്തുക തന്നെ വേണം. പ്രവാസി മലയാളികളെ തട്ടിക്കളിക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ തെറ്റായ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുയരണമെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ആഹ്വാനം ചെയ്തു. പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു.`

Back to Top