28 Wednesday
January 2026
2026 January 28
1447 Chabân 9

വംശവെറി അങ്ങനെയൊന്നും വിട്ടുപോയേക്കില്ല

അബ്ദുല്ല അമീന്‍

തോക്കും അത് ഉപയോഗിച്ചുള്ള കൊലയും അമേരിക്കയില്‍ പുതുമയുള്ള കാര്യമല്ല. അതുപോലെ തന്നെ വംശീയതയുടെ പേരിലുള്ള അടിച്ചമര്‍ത്തലും. കാലങ്ങളായി അമേരിക്കന്‍ ഭൂമിയില്‍ ജീവിച്ചിരുന്നവരെ കൊന്നൊടുക്കിയും ഇല്ലതാക്കിയുമാണ് യുറോപ്യന്‍ അധിനിവേശത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടിഷ് കോളനിവാഴ്ചയുടെ കീഴില്‍ മൂന്ന് ലക്ഷത്തോളം കറുത്ത വര്‍ഗക്കാരെ അടിമകളാക്കി വെച്ചിരുന്നു എന്ന് ചരിത്രം പറയുന്നു.
ഭൗതിക സാഹചരങ്ങളുടെ വളര്‍ച്ചയെ നാം പുരോഗതി എന്നും വികസനം എന്നും വിളിക്കുന്നു. അതേസമയം അവരുടെ അധമ മനസ്സിനെ നാം കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു. മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയുന്ന മാനസികാവസ്ഥയിലേക്ക് ഒരു ജനത വളരാത്ത കാലത്തോളം നമുക്കതിനെ പുരോഗതി എന്ന് വിളിക്കാന്‍ കഴിയില്ല. അമേരിക്കന്‍ പോലീസ് നിരന്തരമായി കറുത്തവരോട് ചെയ്തു കൊണ്ടിരിക്കുന്ന ക്രൂരത കേവലം യാദൃച്ഛികമല്ല. വെളുത്തവന്റെ മനസ്സില്‍ നൂറ്റാണ്ടുകളായി കെട്ടികിടക്കുന്ന ക്രൂരതകള്‍ സമയം കിട്ടുമ്പോള്‍ പുറത്തു വരുന്നു എന്ന് കരുതാനാണ് ന്യായം കൂടതല്‍. ഇത്തരം നീച നിലപാടുകളെ ന്യായീകരിക്കുന്ന ഭരണകൂടമാണ് നാട്ടില്‍ നിലനില്‍ക്കുന്നതു എന്നതാണ് ഇപ്പോള്‍ അമേരിക്കന്‍ ജനതയുടെ ശാപം.

Back to Top