6 Friday
March 2026
2026 March 6
1447 Ramadân 17

മദ്‌റസയില്‍ ഓണ്‍ലൈന്‍ പ്രവേശനോത്സവം

ഓമശ്ശേരി: മഹല്ല് കമ്മറ്റിയുടെ കീഴിലുള്ള മദ്‌റസത്തുല്‍ മുജാഹിദീന്‍ ഓണ്‍ലൈന്‍ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി സക്കീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കെ കെ റഫീഖ് സലഫി അധ്യക്ഷത വഹിച്ചു. ഇ കെ ഷൗക്കത്തലി സുല്ലമി, വി കെ സലീല, ടി അദ്‌നാന്‍, പി വി സാലീഫ്, സദര്‍ മുദരിസ് പി അബൂബക്കര്‍ മദനി, ഷൈജല്‍ കല്ലുരുട്ടി പ്രസംഗിച്ചു. ഹിദ ഫാത്തിമ സ്വാഗത ഗാനം ആലപിച്ചു. ഇ കെ ഹാനിഅ ഖിറാഅത്ത് നടത്തി. വിദ്യാര്‍ഥികള്‍ ഓണ്‍ ലൈനിലൂടെ കലാപരിപാടികള്‍ അവതരിപ്പിച്ചു.

Back to Top