24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

ഓണ്‍ലൈന്‍ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു

ജിദ്ദ: ഫോക്കസ് സഊദി ദേശീയ സമിതി സംഘടിപ്പിച്ച അഞ്ചാമത് ഓണ്‍ലൈന്‍ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. ഫാത്തിമ സുഹ്‌റ ജിദ്ദ, നൗഫല്‍ റഹ്‌മാൻ ജുബൈല്‍, ഷാക്കിറ ശഫീഖ് ജുബൈല്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി. വിശുദ്ധഖുര്‍ആന്‍, നബിചരിത്രം, സ്വഹാബിമാരുടെ ചരിത്രം, തജ്‌വീദ് എന്നിവ ആസ്പദമാക്കിയായിരുന്നു മത്സരം. ഫോക്കസ് സി ഇ ഒ ശബീര്‍ വെള്ളാടത്ത് ഉദ്ഘാടനം ചെയ്തു. ഫോക്കസ് ഇസ്‌ലാമിക് അഫയേഴ്‌സ് മാനേജര്‍ ഉബൈദ് ഫാറൂഖി കക്കോവ്, ജരീര്‍ വേങ്ങര മത്സരം നിയന്ത്രിച്ചു. ഹാരിസ് ജുബൈല്‍, ശിയാസ് ദമ്മാം, അസ്ഹറുദ്ദീന്‍ കോബാര്‍, അബ്ദുല്ല തൊടിക, സയ്യിദ് സുല്ലമി, അബ്ദുല്ലത്തീഫ് കാടഞ്ചേരി, ഷമീര്‍ സ്വലാഹി, മുനീര്‍ ഹാദി എന്നിവര്‍ നേതൃത്വം നല്‍കി.

Back to Top