15 Wednesday
July 2026
2026 July 15
1448 Mouharrem 29

ആരാധനാലയങ്ങള്‍ തുറക്കുന്നത് പ്രാദേശിക സാഹചര്യം പരിഗണിച്ച് മാത്രം: കെ എന്‍ എം

കോഴിക്കോട്: സര്‍ക്കാര്‍ അനുമതിയുണ്ടെങ്കിലും പ്രാദേശിക സാഹചര്യം പരിഗണിച്ച് മാത്രമേ ആരാധനാലയങ്ങള്‍ തുറക്കാവൂ എന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറിയേറ്റ്. കോവിഡ്-19 മഹാമാരി സമൂഹവ്യാപനം ആശങ്കപ്പെടുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത് ഏറെ കരുതലോടെ വേണമെന്ന് സെക്രട്ടറിയേറ്റ് വിശ്വാസികളെ ഉണര്‍ത്തി. കോവിഡ് വ്യാപനത്തിന് ഒരു നിലക്കും ആരാധനാലയങ്ങള്‍ നിമിത്തമാവില്ലെന്ന് ഉറപ്പുവരുത്താന്‍ ആരാധനാലയ നടത്തിപ്പുകാര്‍ക്ക് ബാധ്യതയുണ്ട്. സര്‍ക്കാറും ആരോഗ്യപ്രവര്‍ത്തകരും നിയമപാലകരും നിര്‍ദേശിക്കുന്ന നിബന്ധനകള്‍ പൂര്‍ണമായും പാലിക്കപ്പെടുന്നുണ്ടെന്ന് പള്ളി മഹല്ല് ഭാരവാഹികള്‍ ഉറപ്പുവരുത്തണം. ഒരു മനുഷ്യജീവന്‍ പോലും ആരാധനാലയങ്ങളിലെ നിരുത്തരവാദിത്വം കൊണ്ട് നഷ്ടപ്പെടാന്‍ ഇടയാവരുത്. ലോക്ഡൗണ്‍ കാലത്തേക്കാള്‍ ആരാധനാലയ നടത്തിപ്പുകാര്‍ ജാഗ്രത കൈകൊള്ളേണ്ട സമയമാണിതെന്നും സെക്രട്ടറിയേറ്റ് ഉണര്‍ത്തി.

Back to Top