6 Friday
March 2026
2026 March 6
1447 Ramadân 17

സി ഐ ഇ ആര്‍ മദ്‌റസകളില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രമോഷന്‍ നല്‍കും

കോഴിക്കോട്: കോവിഡ്-19 പശ്ചാതലത്തില്‍ മദ്‌റസകളില്‍ പരീക്ഷകള്‍ നടത്തുന്നതിന് അനുകൂല സാഹചര്യം ഇല്ലാത്തതിനാല്‍ 2019-20 അധ്യയന വര്‍ഷത്തെ വാര്‍ഷിക, പൊതുപരീക്ഷകള്‍ നടത്തേണ്ടതില്ലെന്നും മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രമോഷന്‍ നല്‍കി പുതിയ അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും സി ഐ ഇ ആര്‍ സംസ്ഥാന സമിതി യോഗം നിര്‍ദേശിച്ചു. പൊതുപരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത എല്ലാ വിദ്യാര്‍ഥികള്‍ക്കും ഉപരിപഠനത്തിനാവശ്യമായ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കും. പുതിയ അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ജൂണ്‍ 1 മുതല്‍ 10 വരെ നടക്കും. അഡ്മിഷന് വരുന്നവര്‍ വിദ്യാര്‍ഥികളെ സ്ഥാപനത്തിലേക്ക് കൊണ്ടുവരേണ്ടതില്ലെന്നും സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാന്‍ ശ്രദ്ധിക്കേണ്ടതുമാണ്. പുതിയ അധ്യയന വര്‍ഷത്തെ ക്ലാസുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ ജൂണ്‍ 15 മുതല്‍ ആരംഭിക്കും. എല്ലാ വിഷയങ്ങളിലും പാഠപുസ്തകത്തെ ആസ്പദമാക്കിയുള്ള ക്ലാസുകള്‍ സി ഐ ഇ ആര്‍ വെബ്‌സൈറ്റ് മുഖേനയും യൂട്യൂബ് ചാനല്‍ വഴിയും വാട്‌സാപ്പ് മുഖേനയും ലഭ്യമാക്കും. യോഗത്തില്‍ ഡോ. ഐ പി അബ്ദുസലാം അധ്യക്ഷത വഹിച്ചു. കെ അബൂബക്കര്‍ മൗലവി, അബ്ദുല്‍വഹാബ് നന്മണ്ട, എം ടി അബ്ദുല്‍ ഗഫൂര്‍, നിസാര്‍ മാസ്റ്റര്‍ പ്രസംഗിച്ചു.

Back to Top