നോമ്പില്‍നിന്നു നേടിയെടുത്ത ആത്മവിശുദ്ധി
പി കെ മൊയ്തീന്‍ സുല്ലമി
നോമ്പുകൊണ്ട് ഒരു സത്യവിശ്വാസി നേടിയെടുക്കുന്നത് തഖ്‌വയാണ്. ഓരോ വര്‍ഷവും സത്യവിശ്വാസികള്‍ തഖ്‌വ നിലനിര്‍ത്തി ജീവിക്കുകയെന്നതാണ് അല്ലാഹു നോമ്പ് നിര്‍ബന്ധമാക്കിയതിന്റെ ലക്ഷ്യം. അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്പിച്ചിരുന്നതുപോലെ തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ തഖ്‌വയുള്ളവരായി ജീവിക്കാന്‍ വേണ്ടിയത്രെ അത്.” (അല്‍ബഖറ 183)
തഖ്‌വ കൊണ്ടുദ്ദേശിക്കുന്നത് ആത്മവിശുദ്ധിയാണ്. അല്ലാഹു കല്പിച്ച കാര്യങ്ങള്‍ ജീവിതത്തില്‍ പുലര്‍ത്തുകയും വിരോധിച്ച കാര്യങ്ങള്‍ ത്യജിക്കുകയും ചെയ്യുകയെന്നതാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. ബാഹ്യമായ ജാഡകളോ വേഷഭൂഷാധികളോ അല്ല തഖ്‌വ. തഖ്‌വയില്‍ ഒന്നാമതായി ഉണ്ടാവേണ്ട ഗുണം ആത്മവിശുദ്ധിയാണ്. അഥവാ അസൂയ, പക, കിബ്ര്‍ തുടങ്ങിയ എല്ലാ ദുര്‍ഗുണങ്ങളില്‍ നിന്നും ആത്മാവിനെ ശുദ്ധീകരിക്കുകയെന്നതാണ്. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും അതിനെ (ആത്മാവിനെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ ദുഷിപ്പിച്ചവന്‍ നിര്‍ഭാഗ്യമടയുകയും ചെയ്തു” (സൂറതുശ്ശംസ് 9,10)
മറ്റൊരിടത്ത് അല്ലാഹു പറയുന്നു: ”കുറ്റമറ്റ മനസ്സുമായി അല്ലാഹുവിങ്കല്‍ ചെന്നവര്‍ക്കൊഴികെ സമ്പത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം” (സൂറതുശ്ശുഅറാ 88,89).
നബി(സ) പറയുന്നു: ”നിങ്ങള്‍ മനസ്സിലാക്കണം. തീര്‍ച്ചയായും ശരീരത്തില്‍ ഒരു മാംസക്കഷ്ണമുണ്ട്. അത് നന്നായിത്തീര്‍ന്നാല്‍ ശരീരം മുഴുവന്‍ നന്നായിത്തീര്‍ ന്നു. അത് നാശപ്പെടുന്നപക്ഷം ശരീരം മുഴുവന്‍ നാശപ്പെടുകയും ചെയ്തു. അതാകുന്നു ഹൃദയം” (ബുഖാരി, മുസ്‌ലിം ).
രണ്ടാമതായി, നമുക്കുണ്ടായിരിക്കേണ്ടത് ആരാധനാ കര്‍മങ്ങളിലുള്ള വിശുദ്ധിയാണ്. അതില്‍ ഒന്നാമത്തേത് നമ്മുടെ ആരാധനാ കര്‍മങ്ങള്‍ അല്ലാഹുവിന്റെ പ്രീതി മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ളതായിരിക്
മറ്റൊരു വചനത്തില്‍ അല്ലാഹു പറയുന്നു: ”ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും സത്യവിശ്വാസിയായിക്കൊണ്ട് അതിനുവേണ്ടി അതിന്റേതായ പരിശ്രമം നടത്തുകയും ചെയ്യുന്നപക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും” (ഇസ്‌റാഅ് 19).
നമ്മുടെ ആരാധനാകര്‍മങ്ങള്‍ മറ്റുള്ളവരെ കാണിക്കുവാനും ലോകമാന്യതക്കും വേണ്ടിയായിരിക്കരുത്. അല്ലാഹു പറയുന്നു: ”എന്നാല്‍ തങ്ങളുടെ നമസ്‌കാരത്തെപ്പറ്റി അശ്രദ്ധരും ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരും പരോപകാര വസ്തുക്കള്‍ മുടക്കുന്നവരുമായ നമസ്‌കാരക്കാര്‍ക്കാകുന്നു നാശം” (മാഊന്‍ 4-7)
ആരാധനാ കര്‍മങ്ങള്‍ മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി ചെയ്യുകയെന്നത് ആരാധനയിലുള്ള ശിര്‍ക്കാണ്. അതിനെ ശിര്‍ക്കുല്‍ അസ്വ്ഗറിന്റെ (ചെറിയ ശിര്‍ക്ക്) ഇനത്തിലാണ് ഹദീസുകള്‍ വിലയിരുത്തുന്നത്. അല്ലാഹു പറയുന്നു: വല്ലവനും തന്റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നപക്ഷം അവന്‍ സല്‍കര്‍മം പ്രവര്‍ത്തിക്കുകയും തന്റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ. (അല്‍കഹ്ഫ് 110)
മൂന്നാമതായി, വിശുദ്ധി വേണ്ടത് നമ്മുടെ സ്വകാര്യ വ്യക്തി ജീവിതത്തിലാണ്. നമ്മുടെ വ്യക്തി ജീവിതം അധികവും കളങ്കപ്പെടുത്താറുള്ള നമ്മുടെ പഞ്ചേന്ദ്രിയങ്ങളും നാക്കുമാണ്. നബി(സ) പറയുന്നു: ”വല്ലവനും തന്റെ താടിയെല്ലുകള്‍ക്കിടയിലുള്ളതിനെ
നബി(സ) പറയുന്നു: ”ആദമിന്റെ പുത്രന്റെ മേല്‍ വ്യഭിചാരത്തിന്റെ ഒരു ഭാഗം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു
നാലാമതായി, നമുക്ക് വേണ്ടത് സാമൂഹ്യ ജീവിതരംഗത്തെ വിശുദ്ധിയാണ്. അഹങ്കാരം, അസൂയ, ഏഷണി, പരദൂഷണം എന്നീ ദുര്‍ഗുണങ്ങള്‍ നമ്മെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തുന്നവയാണ്. അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, ഒരു ജനവിഭാഗവും മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരെക്കാള്‍ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍) മറ്റവരേക്കാള്‍ നല്ലവരായിരുന്നേക്കാം” (ഹുജുറാത്ത് 11).
അതുപോലെ ഊഹം അടിസ്ഥാനപ്പെടുത്തി മറ്റുള്ളവരെക്കുറിച്ച് പരദൂഷണം പറയുകയെന്നതും വലിയ കുറ്റമാണ്. അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, ഊഹത്തില്‍ നിന്നും മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ നിന്ന് ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്. തന്റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളില്‍ ആരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം ഭക്ഷിക്കുന്നത്) നിങ്ങള്‍ വെറുക്കുകയാണ് ചെയ്യുന്നത്. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക” (ഹുജുറാത്ത് 12)
ആളുകളോട് വിനയം കാണിക്കുകയെന്നത് സമൂഹത്തില്‍ നമുക്ക് പരിഗണന ലഭിക്കാനുള്ള ഒരു സ്വഭാവമാണ്. വിനയം എന്നു പറഞ്ഞാല്‍ പ്രായമുള്ളവനെ ആദരിക്കുകയും ചെറിയവരെ സ്‌നേഹിക്കുകയും ആളുകളുടെ അവസ്ഥയനുസരിച്ച് അവരോട് പെരുമാറുകയും ചെയ്യുക എന്നതാണ്. അല്ലാഹു പറയുന്നു: ”നീ (അഹങ്കാരത്തോടെ) മനുഷ്യരുടെ നേര്‍ക്ക് നിന്റെ കവിള്‍ തിരിച്ചുവിടരുത്. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല” (ലുഖ്മാന്‍ 18). ഭൂമിയില്‍ വിനയം കാണിക്കുന്നവര്‍ക്കേ സ്വര്‍ഗം ലഭിക്കൂ. അല്ലാഹു പറയുന്നു: ”നീ ഭൂമിയില്‍ അഹങ്കാരത്തോടെ നടക്കരുത്. തീര്‍ച്ചയായും നിനക്ക് ഭൂമിയെ പിളര്‍ത്താനൊന്നുമാവില്ല. ഉയരത്തില്‍ നിനക്ക് പര്‍വതങ്ങള്‍ക്കൊപ്പമെത്താനും ആവില്ല, തീര്‍ച്ച”. (ഇസ്‌റാഅ് 37)
മറ്റൊരു ഖുര്‍ആന്‍ സൂക്തം ഇപ്രകാരമാണ്: ”ഭൂമിയില്‍ ഉന്നതിയോ കുഴപ്പമോ ആഗ്രഹിക്കാത്തവര്‍ക്കാകുന്നു ആ പാരത്രിക ഭവനം നാം ഏര്‍പ്പെടുത്തിക്കൊടുക്കുന്നത്. അന്ത്യഫലം സൂക്ഷ്മത പാലിക്കുന്നവര്ക്കനുകൂലമായിരി
അഞ്ചാമതായി, നമുക്ക് വേണ്ടത് സാമ്പത്തിക രംഗത്തെ വിശുദ്ധിയാണ്. സകാത്ത് എന്ന് പറഞ്ഞാല്‍ തന്നെ അതിന്റെ അര്‍ഥം ശുദ്ധീകരണം സംസ്‌കരണം എന്നൊക്കെയാണ്. തന്റെ സ്വത്തില്‍ നിന്നും അന്യരുടെ അവകാശങ്ങള്‍ കൊടുത്തുവീട്ടി തന്റെ കൈവശമുള്ള സ്വത്ത് ശുദ്ധമാക്കുകയെന്നതാണ് സകാതുകൊണ്ടുദ്ദേശിക്കുന്നത്. അല്ലാഹു പറയുന്നു: ”അവരെ ശുദ്ധീകരിക്കുകയും അവരെ സംസ്‌കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുക്കളില്‍ നിന്നും നീ വാങ്ങണം” (തൗബ 103)
വിശുദ്ധ ഖുര്‍ആനില്‍ നിരവധി തവണ നമസ്‌കാരത്തോടൊപ്പമാണ് സകാത്തിനെ സംബന്ധിച്ച് അല്ലാഹു ഉദ്‌ബോധിപ്പിക്കുന്നത്. അല്ലാഹു പറയുന്നു: ”നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും (അല്ലാഹുവിന്റെ മുമ്പില്‍) റുകൂഅ് ചെയ്യുന്നവരോടൊപ്പം നിങ്ങള്‍ റുകൂഅ് നിര്‍വഹിക്കുകയും ചെയ്യുവീന്‍” (അല്‍ബഖറ 43)
നമ്മുടെ പലരുടെയും ദീന്‍ ഭാഗികമാണ്. നമസ്‌കരിക്കുന്നവന്‍ സകാത്ത് കൊടുക്കുകയില്ല. കുറച്ചൊക്കെ ദാനധര്‍മങ്ങളും ഭാഗികമായ നമസ്‌കാരങ്ങളും നിലനിര്‍ത്തുന്ന ചിലര്‍ നോമ്പനുഷ്ഠിക്കുന്നതില്‍ വീഴ്ച വരുത്തും. മേല്‍പറഞ്ഞ ആരാധനാ മുറകളെല്ലാം ഭാഗികമായിട്ടെങ്കിലും നിലനിര്‍ത്തിപ്പോരുന്നവര്‍ കഴിവുണ്ടായിട്ടും ഹജ്ജു കര്‍മം നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തും. അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, നിങ്ങള്‍ സമ്പൂര്‍ണമായും കീഴ്‌വണക്കത്തില്‍(ദീനില്‍) പ്രവേശിക്കുക” (അല്‍ബഖറ 208). ”ദാനധര്‍മങ്ങള്‍ക്ക് അല്ലാഹു നിശ്ചയിക്കുന്നതിനനുസരിച്ച് എഴുന്നൂറ് ഇരട്ടിയോ അതിനേക്കാള്‍ കൂടുതലോ പ്രതിഫലം ലഭിക്കും” (അല്‍ബഖറ 261)
എന്നാല്‍ സാധാരണ സല്‍കര്‍മങ്ങളുടെ പ്രതിഫലം 10 മടങ്ങ് മാത്രമാണ് (അന്‍ആം 160). എന്നാല്‍ നാം വിലയിരുത്തുമ്പോള്‍ ജനങ്ങള്‍ ഏറ്റവും വിമുഖത കാണിക്കുന്നതും വീഴ്ചവരുത്തുന്നതും ദാനധര്‍മത്തിന്റെ കാര്യത്തിലാണെന്ന് നമുക്ക് മനസ്സിലാക്കാന്‍ പ്രയാസമില്ല.
ആറാമതായി, നാം ജീവിത വിശുദ്ധി നേടേണ്ടത് കുടുംബജീവിതത്തിലാണ്. സാമൂഹ്യജീവിതത്തില്‍ മാന്യത പുലര്‍ത്തുന്ന പലരും കുടുംബ ജീവിതത്തില്‍ മോശമായി പെരുമാറുന്നവരാണ്. നബി(സ) പറഞ്ഞു. ”നിങ്ങളില്‍ ഉത്തമന്മാര്‍ തങ്ങളുടെ ഭാര്യമാരോട് ഏറ്റവും നല്ല നിലയില്‍ വര്‍ത്തിക്കുന്നവരാണ്” (തിര്‍മിദി)
അല്ലാഹു പറയുന്നു: ”ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാ
ഏഴാമതായി, നാം വിശുദ്ധിയും ധര്‍മനിഷ്ഠയും വര്‍ഷം മുഴുവന്‍ ജീവിതത്തില്‍ പുലര്‍ത്തേണ്ടതാണ്. നോമ്പുകാലത്ത് മാത്രം ഒരു പ്രത്യേക ഭക്തിയും പേടിയും ജീവിതത്തില്‍ പുലര്‍ത്തുകയും നോമ്പുകാലം കഴിഞ്ഞാല്‍ തോന്നിയതുപോലെ ജീവിക്കുകയും ചെയ്യുന്ന ആരംഭശൂരത്വം ഇസ്‌ലാമികമല്ല. മരണംവരെ അല്ലാഹുവെ സൂക്ഷിച്ചു ജീവിക്കാനാണ് അല്ലാഹുവിന്റെ കല്പന.
അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങള്‍മുസ്‌ലിംകളായിക്കൊണ്ടല്ലാതെ മരിക്കാന്‍ ഇടവരരുത്” (ആലുഇംറാന്‍ 102)
നബി(സ) പറയുന്നു: ”നീ എവിടെയായിരുന്നാലും അല്ലാഹുവെ സൂക്ഷിക്കുക. ഒരു തിന്മയോടൊപ്പം നീ നന്മ തുടര്‍ത്തുക. പ്രസ്തുത നന്മ തിന്മയെ മായ്ച്ചുകളയും. ജനങ്ങളോട് നല്ല നിലയില്‍ പെരുമാറുകയും ചെയ്യുക” (തിര്‍മിദി).
മറ്റൊരു നബിവചനം ഇപ്രകാരമാണ്: അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കര്‍മം ഒരു വ്യക്തി പതിവായി നിര്‍വഹിക്കുന്ന സല്‍കര്‍മമാണ് (ബുഖാരി, മുസ്‌ലിം ). വര്‍ഷം മുഴുവന്‍ വിശുദ്ധ നിലനിര്‍ത്തി ജീവിക്കാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ.