24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

മരുന്നുകള്‍ കൈമാറി

അബൂദബി ഇസ്‌ലാഹി സെന്റര്‍ ശേഖരിച്ച മരുന്നുകള്‍ പ്രസിഡന്റ് അസൈനാര്‍ അന്‍സാരി കെ എം സി സി ഭാരവാഹികള്‍ക്ക് കൈമാറുന്നു.

അബൂദബി: യു എ ഇ ഇസ്‌ലാഹി സെന്റര്‍ അബൂദബി ഘടകം സോഷ്യല്‍ വെല്‍ഫെയര്‍ വിംഗ് റമദാന്‍ കാല പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമാഹരിച്ച മരുന്നുകള്‍ അബൂദബി കെ എം സി സി മെഡിക്കല്‍ വിംഗിന് കൈമാറി. അബൂദബിയിലെ വിവിധ മേഖലകളിലുള്ള പ്രവാസികളില്‍ നിന്നാണ് കാലഹരണപ്പെടാത്ത ഉപയോഗ്യമായ മരുന്നുകള്‍ ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തകര്‍ ശേഖരിച്ചത്. കൈമാറല്‍ ചടങ്ങിനു സെന്റര്‍ പ്രസിഡന്റ് അസൈനാര്‍ അന്‍സാരി നേതൃത്വം നല്‍കി. അബൂദബി കെ എം സി സി പ്രസിഡന്റ് ശുക്കൂര്‍ അലി കല്ലിങ്ങല്‍ മരുന്നുകള്‍ ഏറ്റുവാങ്ങി. ജനറല്‍ സെക്രട്ടറി അഷ്‌റഫ് കീഴുപറമ്പ്, നസീല്‍, സൈനുദ്ദീന്‍ വേലിക്കാട്, ആസിഫ് മണ്ണാര്‍ക്കാട്, ശിഹാബ് മണ്ണാര്‍ക്കാട്, ഫഖ്‌റുദ്ദീന്‍ സംബന്ധിച്ചു.

Back to Top