24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

സി ഐ ഇ ആര്‍ അധ്യാപകര്‍ക്ക് ധനസഹായ വിതരണം ആരംഭിച്ചു

കോഴിക്കോട്: കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ചിനു (സി ഐ ഇ ആര്‍) കീഴില്‍ ജോലി ചെയ്യുന്ന മദ്‌റസ അധ്യാപകര്‍ക്കുള്ള ധനസഹായ വിതരണം ആരംഭിച്ചു. ജില്ല, മണ്ഡലം സമിതികള്‍ മുഖേന പ്രയാസമനുഭവിക്കുന്ന അധ്യാപകര്‍ക്ക് നേരിട്ട് എത്തിച്ച് നല്‍കിയും എക്കൗണ്ട് വഴിയുമാണ് ധനസഹായം നല്‍കുന്നത്. കോവിഡ്-19 മൂലം അവധി നല്‍കേണ്ടി വന്ന മദ്‌റസകളിലെ അധ്യാപകരുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. കേരളത്തിലെ ആയിരക്കണക്കിന് മദ്‌റസ അധ്യാപകര്‍ക്ക് ആശ്വാസം നല്‍കുന്ന തരത്തിലാണ് ഒന്നാംഘട്ട പദ്ധതി ആവിഷ്‌കരിച്ചത്. മഹല്ലുകളുടെയും മദ്‌റസ മാനേജ്‌മെന്റുകളുടെയും കീഴില്‍ അവധിക്കാല ശമ്പളം നല്‍കണമെന്നും അധ്യാപകരുടെ ക്ഷേമത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണമെന്നും സി ഐ ഇ ആര്‍ യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. മാറ്റിവെച്ച പരീക്ഷകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് പൊതുവിദ്യാലയങ്ങളിലെ പരീക്ഷ നടക്കുന്നതോടൊപ്പം നടത്തുവാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ ഡോ. ഐ പി അബ്ദുസലാം അധ്യക്ഷത വഹിച്ചു. കെ അബൂബക്കര്‍ മൗലവി, വഹാബ് നന്മണ്ട, എം ടി അബ്ദുല്‍ഗഫൂര്‍, നിസാര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Back to Top