6 Friday
March 2026
2026 March 6
1447 Ramadân 17

മുസ്ലിംവേട്ട കേന്ദ്രസര്‍ക്കാറിന് താക്കീതായി കെ എന്‍ എം ഗൃഹാങ്കണ പ്രതിഷേധം

കെ എന്‍ എം (മര്‍കസുദ്ദഅ്വ) സംഘടിപ്പിച്ച ഗൃഹാങ്കണ പ്രതിഷേധത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി നിര്‍വഹിക്കുന്നു

കോഴിക്കോട്: കോവിഡ് ലോക്ക്ഡൗണിന്‍റെ മറവില്‍ മോദി സര്‍ക്കാര്‍ ദില്ലിയില്‍  വ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന മുസ്ലിം വേട്ടക്കെതിരെ ശക്തമായ താക്കീതായി മാറി കെ എന്‍ എം (മര്‍കസുദ്ദഅ്വ) സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച ഗൃഹാങ്കണ പ്രതിഷേധം. കേന്ദ്രസര്‍ക്കാറിന്‍റെയും സംഘപരിവാര്‍ സംഘടനകളുടെയും വംശീയാധിക്ഷേപങ്ങളെയും വര്‍ഗീയാതിക്രമങ്ങളെയും ചോദ്യം ചെയ്യുന്നവരെയും പൗരത്വ സമര നായകരെയും കള്ളക്കേസുകളില്‍ കുടുക്കി ജയിലിലടക്കുന്ന കാടന്‍ നടപടികള്‍ക്കെതിരെ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി സംസ്ഥാനത്തെ പതിനായിരത്തിലധികം വീടുകളില്‍ ഗൃഹാങ്കണ പ്രതിഷേധമിരമ്പി. സ്ത്രീകളും കുട്ടികളുമടക്കം അരലക്ഷത്തിലധികം പേര്‍ പൗരത്വ പ്രതിഷേധങ്ങള്‍ക്ക് രണ്ടാംഘട്ടം കുറിച്ച് സംസ്ഥാനത്ത് നടന്ന ഗൃഹാങ്കണ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.
യു എ പി എ കരിനിയമം ചുമത്തി ജയിലിലടച്ച സഫൂറ സര്‍ഗാര്‍ അടക്കമുള്ള വിദ്യാര്‍ഥി നേതാക്കളെ വിട്ടയക്കുക, ദില്ലി ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ ഡോ. സഫറുല്‍ ഇസ്ലാം ഖാനെതിരെയുള്ള രാജ്യദ്രോഹകുറ്റ കള്ളക്കേസ് പിന്‍വലിക്കുക, മോദി സര്‍ക്കാറിന്‍റെ ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കുക, വംശീയവര്‍ഗീയാതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘപരിവാര്‍ നേതാക്കളെ ജയിലിലടക്കുക, പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, എന്‍ ആര്‍ സി, എന്‍ പി ആര്‍ നടപടികള്‍ ഉപേക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി കൊണ്ടാണ് ഗൃഹാങ്കണ പ്രതിഷേധ സമരം നടന്നത്. ഗൃഹാങ്കണ പ്രതിഷേധ സമരത്തിന്‍റെ ഉദ്ഘാടനം കെ എന്‍ എം (മര്‍കസുദ്ദഅ്വ) സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി മലപ്പുറം രണ്ടത്താണിയിലെ വസതിയില്‍ നിര്‍വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് ഡോ. ഇ കെ അഹമ്മദ് കുട്ടി ഗൃഹാങ്കണ പ്രതിഷേധ സമര സന്ദേശം നല്‍കി.
സംസ്ഥാന ഭാരവാഹികളായ കെ അബൂബക്കര്‍ മൗലവി പുളിക്കല്‍, അഡ്വ. എം മൊയ്തീന്‍ കുട്ടി, അഡ്വ. പി കുഞ്ഞഹമ്മദ്, അഡ്വ. പി മുഹമ്മദ് ഹനീഫ, പ്രൊഫ. പി അബ്ദുല്‍അലി മദനി, പ്രൊഫ. ശംസുദ്ദീന്‍ പാലക്കോട്, എന്‍ എം അബ്ദുല്‍ ജലീല്‍, പ്രൊഫ. കെ പി സകരിയ, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, സി അബ്ദുല്ലത്തീഫ് പുളിക്കല്‍, കെ എല്‍ പി ഹാരിസ്, ഡോ. ഐ പി അബ്ദുസ്സലാം, അലി മദനി മൊറയൂര്‍, എം അഹമ്മദ് കുട്ടി മദനി, ഡോ. ജാബിര്‍ അമാനി, അബ്ദുസ്സലാം മദനി, അബ്ദുസ്സലാം മാസ്റ്റര്‍ തൃശ്ശൂര്‍, കെ എ സുബൈര്‍ ആലപ്പുഴ, ഡോ. അനസ് കടലുണ്ടി, ബി പി എ ഗഫൂര്‍, പ്രൊഫ. യു പി യഹ്യാഖാന്‍, ഇസ്മാഈല്‍ കരിയാട്, കെ പി മുഹമ്മദ് കല്‍പറ്റ, കെ പി അബ്ദുറഹിമാന്‍, സി മമ്മു കോട്ടക്കല്‍, പി പി ഖാലിദ്, കെ എം കുഞ്ഞമ്മദ് മദനി, സുഹൈല്‍ സാബിര്‍, ഡോ. സലീം ചെര്‍പ്പുളശ്ശേരി, എം എം ബഷീര്‍ മദനി, വി മുഹമ്മദ് സുല്ലമി, ഡോ. ഫുക്കാര്‍ അലി, ഡോ. അന്‍വര്‍ സാദത്ത്, ഖദീജ നര്‍ഗീസ്, സല്‍മ അന്‍വാരിയ്യ, ഫാസില്‍ ആലുക്കല്‍, ശഹീര്‍ വെട്ടം, അഫ്നിദ പുളിക്കല്‍ എന്നിവര്‍ സ്വവസതികളില്‍ ഗൃഹാങ്കണ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

കണ്ണൂര്‍: നരേന്ദ്ര മോഡി സര്‍ക്കാറിന്‍റെ ന്യൂനപക്ഷ വേട്ടയില്‍ പ്രതിഷേധിച്ച് കെ എന്‍ എം (മര്‍കസുദ്ദഅ്വ) സംസ്ഥാന വ്യാപകമായി നടത്തിയ ഗൃഹാങ്കണ പ്രതിഷേധത്തില്‍ ജില്ലയില്‍ നിന്ന് 394 ഗൃഹങ്ങളില്‍ നിന്നായി 1498 കുടുംബാംഗങ്ങള്‍ പങ്കെടുത്തു. ജില്ലാതല ഉദ്ഘാടനം വളപട്ടണത്ത് സംസ്ഥാന സെക്രട്ടറി കെ എല്‍ പി ഹാരിസ് നിര്‍വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് ശംസുദ്ദീന്‍ പാലക്കോട്, സെക്രട്ടറി ഇസ്മയില്‍ കരിയാട്, ജില്ലാ പ്രസിഡന്‍റ് സി എ അബുബക്കര്‍, സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, ട്രഷറര്‍ ടി മുഹമ്മദ് നജീബ്, ജില്ലാ ഭാരവാഹികളായ അബ്ദുല്‍ജലീല്‍ ഒതായി, റമീസ് പാറാല്‍, പി ടി പി മുസ്തഫ, അശ്രഫ് മമ്പറം, പി അശ്രഫ് ഹാജി ഇരിക്കൂര്‍, സാദിഖ് മാട്ടൂല്‍, ആര്‍ അബ്ദുല്‍ഖാദര്‍ സുല്ലമി, റാഫി പേരാമ്പ്ര, റാഫി തളിപ്പറമ്പ, ജസീല്‍ പൂതപ്പാറ, റബീഹ് മാട്ടൂല്‍, സി ടി ആയിഷ, സുഹാന ഇരിക്കൂര്‍, മുഹ്സിന ഇരിക്കൂര്‍ എന്നിവരും കുടുംബാംഗങ്ങളോടൊപ്പം പ്രതിഷേധത്തില്‍ അണിചേര്‍ന്നു

തിരൂര്‍: കേന്ദ്ര സര്‍ക്കാറിന്‍റെ മുസ്ലിംവേട്ടക്കെതിരെ കെ എന്‍ എം (മര്‍കസുദ്ദഅ്വ) മണ്ഡലം കമ്മറ്റി ഗൃഹാങ്കണ പ്രതിഷേധം സംഘടിപ്പിച്ചു. മണ്ഡലം ഉദ്ഘാടനം യു എ ഇ ഇസ്ലാഹി സെന്‍റര്‍ ദേശീയ പ്രസിഡന്‍റ് പി മുഹമ്മദ് കുട്ടി ഹാജി  നിര്‍വ്വഹിച്ചു. വിവിധ ശാഖകളില്‍ സി എം പി മുഹമ്മദ് അലി, ഇഖ്ബാല്‍ വെട്ടം, വി എം മജീദ്, ഹുസൈന്‍ കുറ്റൂര്‍, ഹഖ് പടിയം, സൈനുദ്ദീന്‍ തിരൂര്‍, ആദം ചെമ്പ്ര, ഹമീദ് ചേന്നര, വി പി കാസിം ഹാജി, ശംസുദ്ദീന്‍ അല്ലൂര്‍, വി പി മനാഫ്, എം കെ മുനീര്‍. മുഹ്സിന്‍ നെല്ലിക്കാട്, എം അബ്ദുറഹിമാന്‍ നേതൃത്വം നല്‍കി.

ആലപ്പുഴ: മോദി സര്‍ക്കാറിന്‍റെ ന്യൂനപക്ഷ വേട്ടയില്‍ പ്രതിഷേധിച്ച് കെ എന്‍ എം (മര്‍കസുദ്ദഅ്വ) സംസ്ഥാന വ്യാപകമായി നടത്തിയ ഗൃഹാങ്കണ പ്രതിഷേധത്തില്‍ ജില്ലയില്‍ നിന്ന് 400-ലധികം ഗൃഹങ്ങളില്‍ നിന്നായി 1600 കുടുംബാംഗങ്ങള്‍ പങ്കെടുത്തു. ജില്ലാതല ഉദ്ഘാടനം ആലപ്പുഴയില്‍ ജില്ലാ സെക്രട്ടറി എ പി നൗഷാദ് നിര്‍വ്വഹിച്ചു. കെ എന്‍ എം സംസ്ഥാന സമിയംഗം കെ എ സുബൈര്‍ അരൂര്‍, ഐ എസ് എം സംസ്ഥാന സെക്രട്ടറി പി എ ഷമീര്‍ ഫലാഹി, ജില്ലാ സെക്രട്ടറി ഷഹീര്‍ ഫാറൂഖി, എസ് കലാമുദ്ദീന്‍, മുബാറക് അഹമ്മദ്, വൈ മുഹമ്മദ് മുനീര്‍, പി നസീര്‍, നുജും കായംകുളം, ഹുസൈന്‍ കായംകുളം, എച്ച് സമീര്‍ കായംകളം, മുഹമ്മദ് അസ്ലം, എച്ച് സുധീര്‍, സിജു ശംസുദ്ദീന്‍ എന്നിവരും കുടുംബത്തോടൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്തു.

തൃശൂര്‍: മോദി സര്‍ക്കാരിന്‍റെ ന്യൂനപക്ഷ വേട്ടക്കെതിരെ കെ എന്‍ എം (മര്‍കസുദ്ദഅ്വ) ജില്ലാ കമ്മിറ്റി വ്യാപകമായി ഗൃഹാങ്കണ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്‍റ് കെ അബ്ദുസ്സലാം മാസ്റ്റര്‍, എം ജി എം ജില്ലാ സെക്രട്ടറി ഷക്കീല ഇഖ്ബാല്‍, കൊടുങ്ങല്ലൂരില്‍ കെ എന്‍ എം ജില്ലാ സിക്രട്ടറി ഇ ഐ സിറാജ് മദനി, ഐ എസ് എം ജില്ലാ സിക്രട്ടറി മുഹ്സിന്‍ ഇസ്ഹാഖ്, എം ജി എം സംസ്ഥാന സെക്രട്ടറി സല്‍മ അന്‍വാരിയ്യ, മതിലകത്ത് ഫാത്തിമ മുഹമ്മദ്, അഴീക്കോട് അബ്ദുല്‍ഖാദര്‍, എറിയാട്ട് കെ എം ഹുസൈന്‍, കൈപമംഗലത്ത് മിസ്അദ് മൊയ്തീന്‍, വടക്കാഞ്ചേരിയില്‍ അസീസ് ഓട്ടുപാറ തുടങ്ങിയവര്‍ ഗൃഹാങ്കണപ്രതിഷേധത്തിന് നേതൃത്വം നല്‍കി.

 

 

Back to Top