5 Friday
December 2025
2025 December 5
1447 Joumada II 14

കെനിയയില്‍ തട്ടിക്കൊണ്ടുപോയ ഇറ്റാലിയന്‍ സന്നദ്ധ പ്രവര്‍ത്തകയെ മോചിപ്പിച്ചു

തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയ ഇറ്റാലിയന്‍ സന്നദ്ധപ്രവര്‍ത്തകയെ 18 മാസത്തിനുശേഷം മോചിപ്പിച്ചു. സില്‍വിയ റൊമാനോ (25) നെയാണ് സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിന് സമീപംവെച്ച് മോചിപ്പിച്ചത്. കെനിയയുടെ തെക്കുകിഴക്കന്‍ തീരത്തിനടുത്തുള്ള ചകാമ ഗ്രാമത്തിലെ അനാഥാലയത്തില്‍ ജോലി ചെയ്തിരുന്ന സില്‍വിയ റൊമാനോയെ 2018 നവംബര്‍ 20-നാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. ബന്ദികളാക്കിയവരെ കുറിച്ചോ കാരണത്തെക്കുറിച്ചോ വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. തുര്‍ക്കി, സൊമാലിയന്‍ ഉദ്യോഗസ്ഥരുമായി സഹകരിച്ച് ഇറ്റാലിയന്‍ വിദേശ രഹസ്യാന്വേഷണ വിഭാഗം മൊഗാദിഷുവില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ നിന്നാണ് ഇവരെ മോചിപ്പിച്ചതെന്ന് ഇറ്റാലിയന്‍ വാര്‍ത്ത ഏജന്‍സി എ എന്‍ എസ് എ റിപ്പോര്‍ട്ട് ചെയ്തു. സില്‍വിയ റൊമാനോയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഇറ്റാലിയന്‍ പാര്‍ലമന്‍റ്െ സുരക്ഷ സമിതി തലവന്‍ റാഫേല്‍ വോള്‍പി പറഞ്ഞു.

Back to Top