5 Friday
December 2025
2025 December 5
1447 Joumada II 14

യു എസിലെ കോവിഡ് മരണങ്ങള്‍ക്കു ട്രംപ് ഉത്തരവാദി – ചോംസ്കി

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനും വ്യവസായ താല്‍പര്യങ്ങള്‍ക്കും കോവിഡിനെ ഉപയോഗിച്ച പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപാണ് ആയിരക്കണക്കിന് അമേരിക്കക്കാരുടെ മരണത്തിന് ഉത്തരവാദിയെന്ന് പ്രമുഖ ചിന്തകന്‍ നോം ചോംസ്കി. രാജ്യത്തിന്‍റെ രക്ഷകനായി ചമഞ്ഞ് സാധാരണക്കാരായ അമേരിക്കക്കാരെ ട്രംപ് പിറകില്‍നിന്ന് കുത്തുകയായിരുന്നെന്ന് ഗാര്‍ഡിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ചോംസ്കി പറഞ്ഞു. വന്‍കിട കമ്പനികള്‍ക്കു വേണ്ടി ആരോഗ്യ പരിരക്ഷ ഗവേഷണ മേഖലക്കുള്ള സര്‍ക്കാര്‍ ഫണ്ട് അദ്ദേഹം തടഞ്ഞു. തന്‍റെ ഉത്തരവാദിത്തം കൈയൊഴിഞ്ഞ് കോവിഡ് പ്രതിരോധത്തിന്‍റെ ചുമതല ഗവര്‍ണമാരുടെ തലയില്‍ കെട്ടിവെക്കുകയായിരുന്നു പ്രസിഡന്‍റ്. ധാരാളം ജനങ്ങളെ കൊന്ന് തന്‍റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം മെച്ചപ്പെടുത്തുന്ന ‘മികച്ച തന്ത്ര’മാണിതെന്നും ചോംസ്കി വിമര്‍ശിച്ചു.

Back to Top