15 Wednesday
July 2026
2026 July 15
1448 Mouharrem 29

ഹാഷിം ആലപ്പുഴയെ അനുസ്മരിച്ചു

ജിദ്ദ: നിസ്വാര്‍ഥ കര്‍മം കൊണ്ടും സൗമ്യ സാമീപ്യം കൊണ്ടും ജീവിതത്തെ ധന്യമാക്കിയ വ്യക്തിത്വമായിരുന്നു പരേതനായ ഹാഷിം ആലപ്പുഴയെന്ന് സഊദി ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ദേശീയ സമിതി അനുസ്മരിച്ചു. സ്വജീവിതത്തെ ഖുര്‍ആന്‍ കൊണ്ട് പരിവര്‍ത്തിപ്പിക്കുകയും അത് ജീവിതത്തില്‍ നില നിര്‍ത്തുകയും ചെയ്തു. ഖുര്‍ആനിക മൂല്യങ്ങളുടെ പ്രചരണത്തിനായി തന്‍റെ ജീവിത സമയത്തെ ക്രമപ്പെടുത്തുകയായിരുന്നു അദ്ദേഹമെന്നും ഇസ്ലാഹി സെന്‍റര്‍ ദേശീയ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരണത്തില്‍ മുന്നില്‍ നില്‍ക്കുകയും നാട്ടിലേക്ക് പോകുന്നത് വരെ നാഷണല്‍ കമ്മിറ്റിയെ നയിക്കുകയും ചെയ്തു. ദീര്‍ഘകാലം സഊദി ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ജന.സെക്രട്ടറി, പ്രസിഡന്‍റ് എന്നീ സ്ഥാനം വഹിച്ച അദ്ദേഹം ഖുര്‍ആന്‍ പഠനത്തെ സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കിയ ഖുര്‍ആന്‍ മുസാബക്ക പരിപാടിയുടെ മുന്‍നിരയില്‍ നിന്ന് നയിക്കുക വഴി സഊദി മലയാളികള്‍ക്കിയില്‍ ഏറെ പരിചിതനായിരുന്നുവെന്ന് പ്രസിഡന്‍റ് സലാഹ് കാരാടന്‍, ജന.സെക്രട്ടറി യൂസുഫ് കൊടിഞ്ഞി, സെക്രട്ടറി അസ്ക്കര്‍ ഒതായി എന്നിവര്‍ അനുസ്മരിച്ചു.

Back to Top