24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

ബ്രദര്‍നാറ്റ് ത്രൈമാസ കാമ്പയിന്‍ മന്ത്രി സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ‘എന്‍റെ വീട് എന്‍റെ കൃഷിയിടം’ പദ്ധതിയുടെ ഭാഗമായി ‘വറുതിയെ വരുതിയിലാക്കാന്‍ മണ്ണിലേക്കിറങ്ങാം’ എന്ന തലവാചകത്തോടെ ബ്രദര്‍നാറ്റ് നടത്തുന്ന ത്രൈസമാസ കാമ്പയിന്‍ സംസ്ഥാന കാര്‍ഷിക വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. കോവിഡ്-19 ന് ശേഷം വരാനിരിക്കുന്ന സാമ്പത്തിക പ്രയാസം മുന്നില്‍ കണ്ട് നമ്മുടെ ഓരോ വീടും സ്വയംപര്യാപ്തയിലേക്ക് ഉയര്‍ന്നുവരണമെന്ന് മന്ത്രി ഉദ്ഘാടന സംസാരത്തില്‍ ആവശ്യപ്പെട്ടു. ലോക്ഡൗണിന് മുമ്പുതന്നെ സംസ്ഥാന സര്‍ക്കാര്‍ വീടുകളില്‍ കൃഷിയൊരുക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചുവരികയായിരുന്നു. ഭക്ഷ്യസുരക്ഷ ഒരുക്കാനും ഉപഭോക്തൃ സംസ്ഥാനം എന്നതില്‍ നിന്ന് മാറി ഉല്‍പാദക ഇടമായി കേരളത്തെ മാറ്റാനും എല്ലാവരും കൂട്ടായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഓണ്‍ലൈനില്‍ നടന്ന പരിപാടിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മന്ത്രി ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തത്. ജൈവകൃഷി, വിത്ത്കൂട്ടം, ബോധവല്‍കരണം, ഉണര്‍വ്, നാട്ടുപച്ച, ഹരിതവീട് തുടങ്ങിയ വ്യത്യസ്ത പരിപാടികളാണ് കാമ്പയിന്‍ കാലയളവില്‍ നടപ്പില്‍ വരുത്താന്‍ നിശ്ചയിച്ചിട്ടുള്ളത്. ബ്രദര്‍നാറ്റ് ചെയര്‍മാന്‍ ഡോ. സലീം ചെര്‍പ്പുളശ്ശേരി അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന പ്രസിഡന്‍റ് ഡോ. ഫുക്കാര്‍ അലി ഇസ്ലാം: ഹരിത മതദര്‍ശനം വിഷയത്തില്‍ പ്രഭാഷണം നടത്തി. ബ്രദര്‍നാറ്റ് കണ്‍വീനര്‍ യൂനുസ് നരിക്കുനി, അഫ്താഷ് ചാലിയം, മുഹ്സിന്‍ തൃപ്പനച്ചി സംസാരിച്ചു. സാഹിര്‍ മാളിയേക്കല്‍, സമീര്‍ പത്തനാപുരം എന്നിവര്‍ കവിതകള്‍ എഴുതി അവതരിപ്പിച്ചു.

Back to Top