15 Wednesday
July 2026
2026 July 15
1448 Mouharrem 29

മോദി സര്‍ക്കാറിന്‍റെ മുസ്ലിംവേട്ട കെ എന്‍ എം (മര്‍കസുദ്ദഅ്വ) ഗൃഹാങ്കണ പ്രതിഷേധം ഞായറാഴ്ച

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭകരെയും മോദീ സര്‍ക്കാറിന്‍റെ വംശീയാതിക്രമങ്ങളെ ചോദ്യം ചെയ്യുന്നവരെയും രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടക്കുന്ന കേന്ദ്ര സര്‍ക്കാറിന്‍റെ കാടന്‍ നയങ്ങള്‍ക്കെതിരെ കെ എന്‍ എം (മര്‍കസുദ്ദഅ്വ) സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച സംസ്ഥാന വ്യാപകമായി ഗൃഹാങ്കണ പ്രതിഷേധം സംഘടിപ്പിക്കും. കോവിഡ് മഹാമാരിയെ ചെറുക്കാന്‍ വേണ്ടി പ്രഖ്യാപിച്ച ലോക്ഡൗണിന്‍റെ മറപിടിച്ച് ദില്ലിയില്‍ വ്യാപകമായി നടക്കുന്ന മുസ്ലിം വേട്ടക്കെതിരെ സംസ്ഥാനത്തെ പതിനായിരത്തിലധികം വീടുകള്‍ കേന്ദ്രീകരിച്ച് പ്ലക്കാര്‍ഡുകളും പ്രതിഷേധ മുദ്രാവാക്യങ്ങളും ഉയരും. സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബം ഒന്നിച്ച് പ്രതിഷേധത്തില്‍ അണിചേരും. കെ എന്‍ എം സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യും

Back to Top