3 Wednesday
December 2025
2025 December 3
1447 Joumada II 12

അനുസ്മരണം:കെ മുഹ്യുദ്ദീന്‍ മാസ്റ്റര്‍

കാസര്‍കോട്: അംഗഡിമുഗറിലെ അധ്യാപക പ്രമുഖനും മുജാഹിദ് പ്രവര്‍ത്തകനുമായിരുന്ന കെ മുഹ്യുദ്ദീന്‍ മാസ്റ്റര്‍ നിര്യതനായി. നാട്ടിലെ വിദ്യാഭ്യാസ, ജീവകാരുണ്യ, മതരംഗങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. ദീര്‍ഘകാലം അംഗഡിമുഗര്‍ ഹയര്‍ സെക്കന്‍ററി സ്കൂളില്‍ അധ്യാപകനായിരുന്നു. കൊടിയമ്മ സ്കൂളില്‍ പ്രധാന അധ്യാപകനായിട്ടാണ് വിരമിച്ചത്. കേരള മുസ്ലിം ഐക്യസംഘത്തിന്‍റെ പ്രധാന സാരധികളായ മുഹമ്മദ് ഷറൂല്‍, എ കെ ഷറൂല്‍ എന്നിവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇസ്ലാഹീ ആദര്‍ശത്തില്‍ ആകൃഷ്ടനായത്. അംഗഡിമുഗറിലും പരിസര പ്രദേശങ്ങളിലും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ട ഒരു മാതൃകാ കുടുംബമായിരുന്നു അദ്ദേഹത്തിന്‍റേത്. അദ്ദേഹത്തിന്‍റെ ശിഷ്യന്മാരായി ആയിരങ്ങള്‍ അംഗഡിമുഗറിലും പരിസരങ്ങളിലും ഉണ്ട്. അംഗഡിമുഗറില്‍ ഹൈസ്കൂള്‍ സ്ഥാപിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്ന മുഹ്യുദ്ദീന്‍ മാസ്റ്റര്‍ അംഗഡിമുഗര്‍ ജമാഅത്തു പള്ളി കമ്മിറ്റിയുടെ സാരഥിയായി അടുത്ത കാലം വരെ പ്രവര്‍ത്തിച്ചു. എന്‍ എ മറിയുമ്മയാണ് ഭാര്യ. ഖദീജത്ത് സുബൈദ, ഫാത്തിമത്ത് ഫൗസിയ, ഹാഷിം അംഗഡിമുഗര്‍ (മുന്‍ ഐ എസ് എം ജില്ലാ സെക്രട്ടറി), ഇബ്റാഹിം ഖലീല്‍, ജലീല്‍ എന്നിവരാണ് മക്കള്‍. അല്ലാഹു പരേതന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗഗ്രഹിക്കട്ടെ. (ആമീന്‍)
അബ്ദുസ്സലാം പുത്തൂര്‍

Back to Top