6 Friday
March 2026
2026 March 6
1447 Ramadân 17

ഉമ്മു ആയിശ മുണ്ടോളി

ചേളാരി: കെ എന്‍ എം സംസ്ഥാന വൈ.പ്രസിഡന്‍റായിരുന്ന അഡ്വ. പി എം മുഹമ്മദ് കുട്ടിയുടെ ഭാര്യ ഉമ്മു ആയിശ മുണ്ടോളി (84) നിര്യാതയായി. ഒരു മാസം മുമ്പാണ് മുഹമ്മദ് കുട്ടി സാഹിബ് മരണപ്പെടുന്നത്. എം ജി എം പ്രവര്‍ത്തകയായിരുന്നു. സംഘടനാ രംഗത്ത് നേതൃപരമായി പ്രവര്‍ത്തിച്ച മുഹമ്മദ് കുട്ടി സാഹിബിന് ഭാര്യയുടെ ഉറച്ച പിന്തുണ ലഭിച്ചിരുന്നു. പ്രദേശത്തെ സംഘടനാ പരിപാടികളിലും മറ്റും സജീവമായി പങ്കെടുത്തു. മക്കള്‍: പി എം അമീറലി, മന്‍സൂറലി, ആസ്യ സത്താര്‍, മറിയ കുഞ്ഞുമുഹമ്മദ്. അല്ലാഹു പരേതക്ക് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)
അബ്ദുല്‍കലാം ചേളാരി

Back to Top