അത്രമേല്‍ വികസിതമാണോ അമേരിക്ക?
അമേരിക്കയൊന്നാകെ ഇന്ന് കോവിഡിന്‍റെ കരവലയത്തിലാണ്. മുന്‍നിര മെഡിക്കല്‍ സംഘങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പ് മുന്നറിയിപ്പു നല്‍കിയിട്ടും ആയിരക്കണക്കിന് ആളുകള്‍ പിടഞ്ഞുമരിക്കുന്നത് നിസ്സഹായമായി നോക്കിനില്‍ക്കാനേ അമേരിക്കക്കു കഴിയുന്നുള്ളൂ. ഒരു വികസിത രാജ്യമെന്ന പദവി അമേരിക്ക എത്രത്തോളം അര്‍ഹിക്കുന്നുണ്ടെന്ന ചോദ്യം പ്രസക്തമാണ്. പ്രസിഡന്‍റ് മുതല്‍ ഐക്യരാഷ്ട്രസഭ വരെ അമേരിക്കയെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുന്നത് ഒരു വികസിത സമ്പദ്ഘടനയായാണ്. ഏറ്റവും ഔന്നിത്യ ഭാവത്തില്‍ അവതരിപ്പിക്കപ്പെടുന്ന ‘വികസിതം’ എന്ന വിശേഷണം കാലിലെ മന്ത് മണ്ണിലൊളിപ്പിക്കുന്നതിന് സമാനമാണ്. അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന രാജ്യങ്ങളുടെ ദയനീയാവസ്ഥ വെളിപ്പെടുഞാന്‍ കൊറോണാ വൈറസ് ഒരു നിമിത്തമായി എന്നതാണ് വാസ്തവം.
വോട്ടു ചെയ്യുന്ന സാധാരണക്കാരനെ സൈനിക ശക്തിയും നയതന്ത്രവും വാണിജ്യവുമൊക്കെ പറഞ്ഞാണ് പോളിസി രൂപീകരണ വേളയില്‍ ചാക്കിലാക്കുന്നത്. പക്ഷേ, അമേരിക്ക അടിയന്തിരമായി ഊന്നല്‍ കൊടുക്കേണ്ട മേഖലകള്‍ ആരോഗ്യവും വിദ്യാഭ്യാസവുമാണ് എന്നതാണ് വാസ്തവം. ഈ മേഖലകളില്‍ കൃത്യമായി ശ്രദ്ധ പതിപ്പിച്ചിരുന്നെങ്കില്‍ ഇന്ന് കാണുന്ന തരത്തില്‍ ഒരു ദുരന്തമുഖത്ത് രാജ്യം നില്‍ക്കുമായിരുന്നില്ല.
-അജീബ് തിരൂര്‍
