5 Friday
December 2025
2025 December 5
1447 Joumada II 14

ഖത്തറില്‍ സാമൂഹിക അകലം നിരീക്ഷിക്കാന്‍ റോബോട്ടുകള്‍

ആളുകള്‍ കൂട്ടം കൂടുന്നത് നിരീക്ഷിക്കാന്‍ റോബോട്ടുകളെ ഇറക്കി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. കൊറോണ വ്യാപനം തടയുന്നതിന് സാമൂഹിക അകലം കര്‍ശനമായി നടപ്പാക്കാനാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. തെരുവുകളിലും പൊതു സ്ഥലങ്ങളിലും ബീച്ചുകളിലുമൊക്കെ ക്യാമറകള്‍ ഘടിപ്പിച്ച റോബോട്ടുകള്‍ നിയമലംഘകരെ പിടികൂടാനെത്തും.
അല്‍ അസാസ് എന്ന് പേരിട്ടിട്ടുള്ള റോബോട്ടിന്‍റെ കാമറക്കണ്ണുകള്‍ ചുറ്റുപാടുകള്‍ ഒപ്പിയെടുത്ത് തൊട്ടടുത്ത പോലീസ് വാഹനത്തിലും ഉദ്യോഗസ്ഥരുടെ മൊബൈലുകളിലും കണ്‍ട്രോള്‍ സെന്‍ററിലുമെത്തിക്കും. ആവശ്യമെങ്കില്‍ പോലീസ് ഇടപെടല്‍ നടത്തും. പോലീസ് ആളുകളുമായി നേരിട്ട് ഇടപഴകുന്നത് പരമാവധി ഒഴിവാക്കുകയാണ് ലക്ഷ്യം. പാര്‍ക്കുകള്‍, മസ്ജിദുകള്‍, വിവാഹ വേദികള്‍, ബീച്ചുകള്‍ തുടങ്ങി എല്ലാ സ്ഥലങ്ങളിലും എല്ലാ തരത്തിലുമുള്ള ഒത്തുകൂടലുകളും ഖത്തര്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. നിയമലംഘകര്‍ക്ക് മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ. സാമൂഹിക അകലം ബോധവല്‍ക്കരണത്തിന് ഖത്തര്‍ ഡ്രോണുകള്‍ ഉപയോഗിച്ച് വരുന്നുണ്ട്. മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളിലുള്ള ബോധവല്‍ക്കരണ സന്ദേശമാണ് ഡ്രോണുകളിലൂടെ നല്‍കുന്നത്.

Back to Top