13 Sunday
September 2026
2026 September 13
1448 Rabie Al-Âkher 0

കോവിഡ് ഭീതിക്കിടയിലും ലോകാരോഗ്യ സംഘടനയെ ഭീഷണിപ്പെടുത്തി ട്രംപ്

കോവിഡ് 19 വൈറസ് ലോകത്ത് ഭീതി വിതക്കുന്നതിനിടയിലും ലോകാരോഗ്യ സംഘടനക്കെതിരെ ഭീഷണിയുമായി യു എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ലോകാരോഗ്യസംഘടന ചൈനക്ക് അനുകൂലമായാണ് നിലപാടെടുക്കുന്നതെന്നാണ് ട്രംപിന്‍റെ പ്രധാന ആരോപണം. രോഗബാധ തടഞ്ഞു നിര്‍ത്തുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ്ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപിന്‍റെ പരാമര്‍ശം. ലോകാരോഗ്യ സംഘടനക്ക് അമേരിക്ക നല്‍കുന്ന ഫണ്ട് നിര്‍ത്തലാക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. ലോകാരോഗ്യസംഘടനക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു എസില്‍ കോവിഡ്-19 വൈറസിനെ പ്രതിരോധിക്കുന്നതില്‍ ട്രംപ് ഭരണകൂടത്തിന് പറ്റിയ പിഴവുകള്‍ ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിച്ചതാണ് യു എസ് പ്രസിഡന്‍റിനെ ചൊടിപ്പിച്ചത്.

Back to Top