ആമ്പല്ലൂര്‍ പഞ്ചായത്ത് കണ്‍വന്‍ഷന്‍
കാഞ്ഞിരമറ്റം: സര്‍ക്കാറിന്‍റെ ഭാഗത്തു നിന്നുണ്ടായ അലംഭാവത്തെ മറച്ചുവെക്കാന്‍ നിസാമുദ്ദീന്‍ സംഭവം ഉയര്‍ത്തിക്കൊണ്ടു വരുന്നത് അവസാനിപ്പിക്കണമെന്ന് ആമ്പല്ലൂര്‍ പഞ്ചായത്ത് കെ എന്‍ എം കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്‍റ് സി എ ഇബ്റാഹിം അധ്യക്ഷത വഹിച്ചു. പി പി ഹസന്‍, അബ്ദുസ്സലാം ഇസ്ലാഹി, സി എ അന്‍വര്‍, എം എം ബഷീര്‍ മദനി പ്രസംഗിച്ചു
