18 Saturday
October 2025
2025 October 18
1447 Rabie Al-Âkher 25

വ്യക്തിത്വത്തിന് അവശ്യം ആത്മവിശ്വാസം

മികച്ച വ്യക്തിത്വം അടയാളപ്പെടുത്തപ്പെടുന്നത് അയാളുടെ ആത്മവിശ്വാസത്തെ പരിഗണിച്ചാണ്. ആത്മവിശ്വാസത്തെ മാറ്റിവെച്ചുകൊണ്ട് ഒരിക്കലും നല്ലൊരു വ്യക്തിത്വം സാധ്യവുമല്ല. ഒരു വ്യക്തിത്വത്തിന് വേണ്ട എല്ലാ ഗുണങ്ങളും ഉണ്ടായിട്ടും ആത്മവിശ്വാസമില്ല എങ്കില്‍ അയാള്‍ക്ക് അയാളുടെ വ്യക്തിത്വംകൊണ്ട് ഒരു നേട്ടവും ഉണ്ടാവുന്നില്ല. ഏത് നിര്‍ണായകഘട്ടത്തിലും ആപത്ഘട്ടത്തിലും തളരാതെ, പതറാതെ കാല്‍ ഇടറാതെ അവനവനെ മുന്നോട്ട് നയിക്കാന്‍ ഒരാള്‍ക്ക് ആത്മവിശ്വാസം കൂടിയേ തീരൂ. അത് സ്വന്തം കഴിവിനെക്കുറിച്ചുള്ള യഥാര്‍ഥബോധത്തില്‍ നിന്ന് രൂപപ്പെട്ടു വരേണ്ടതാണ്. അല്ലാതെ മിഥ്യാധാരണയില്‍ നിന്നോ പരിധിയില്‍ കവിഞ്ഞ അഹംബോധത്തില്‍ നിന്ന് ജനിപ്പിക്കുന്നതോ തോന്നിപ്പിക്കുന്നതോ ആവരുത്. അതുകൊണ്ട് തന്നെ ആത്മബോധത്തിന്‍റെ അനിവാര്യത വ്യക്തിത്വരൂപീകരണത്തില്‍ ഒരിക്കലും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ്.

മുബീന്‍ മലപ്പുറം

Back to Top