15 Wednesday
July 2026
2026 July 15
1448 Mouharrem 29

മതേതരത്വം സംരക്ഷിക്കാന്‍ ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുക -സ്വാമി ആത്മദാസ് യമി

പാലത്ത്: എല്ലാ മതങ്ങളെയും സംസ്കാരങ്ങളെയും സ്നേഹത്തോടെ സ്വീകരിച്ച പാരമ്പര്യമാണ് ഭാരതത്തെ മഹനീയമാക്കിയതെന്നും ഇത് തിരിച്ചറിയാത്തവരാണ് അസഹിഷ്ണുതയുടെ വര്‍ഗീയത പരത്തി രാജ്യത്ത് അശാന്തി പടര്‍ത്തുന്നതെന്നും കാളികാവ് സമന്വയഗിരി ആശ്രമം മഠാധിപതി സ്വാമി ആത്മദാസ് യമി അഭിപ്രായപ്പെട്ടു. പാലത്ത് ഹിമായത്തുദ്ദീന്‍ സംഘം മഹല്ല് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവായ മതേതരത്വം സംരക്ഷിക്കേണ്ടത് ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്നവരുടെ ബാധ്യതാണ്. വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കിയ പി പി സിബ് ഗത്ത്, അലി ഫഹീം എന്നിവരെ ആദരിച്ചു. ഹിമായത്തുദ്ദീന്‍ സംഘം പ്രസിഡന്‍റ് ഇബ്റാഹീം പാലത്ത്, സെക്രട്ടറി അഹ് മദ്കോയ, പി പി അബ്ദുര്‍റഹ് മാന്‍ മദനി, എം സലീം പ്രസംഗിച്ചു. രോഗം വില കൊടുത്തു വാങ്ങുന്നവര്‍ എന്ന വിഷയത്തില്‍ ഡോ. മുബശ്ശിറും മാറുന്ന ലോകവും തകരുന്ന കുടുംബവും എന്ന വിഷയത്തില്‍ ജൗഹര്‍ സാദത്ത് പത്തപ്പിരിയവും ക്ലാസെടുത്തു.

Back to Top