മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മാസ്ക് ഉപയോഗിച്ച്
കോവിഡ് 19 ഭീതി യൂറോപ്പില്‍ വ്യാപിക്കുന്നതിനിടെ സ്ലോവാക്യ പ്രസിഡന്‍റ് സുസന്ന കപൂട്ടോവ പുതിയ മന്ത്രിസഭക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത് ഫേസ് മാസ്ക്ക് ഉപയോഗിച്ച്. പ്രധാനമന്ത്രി ഇഗോര്‍ മാറ്റൊവിച്ചും സഹമന്ത്രിമാരും സത്യവാചകം ഏറ്റുചൊല്ലിയതും മാസ്ക്ക് ഉപയോഗിച്ചുകൊണ്ടുതന്നെയാണ്.
സ്ലൊവാക്യയില്‍ ഈ മാസം 137 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫെബ്രുവരി 29ന് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇഗോള്‍ മാറ്റൊവിച്ചിന്‍റെ ഓര്‍ഡിനറി പാര്‍ട്ടി മൂന്ന് പാര്‍ട്ടികളുമായി സഖ്യം ചേര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിച്ചത്
