രാഷ്ട്രം നിറം മാറുമോ?-അനീസ് മുഹമ്മദ്
ഹിന്ദുത്വ പ്രത്യയശാസ്ത്രമാണ് യഥാര്‍ത്ഥ ഫാസിസ്റ്റ് സമ്പ്രദായം. 2014 ല്‍ മോദി അധികാരത്തില്‍ വന്നതോടെ ഇന്ത്യ ഹിന്ദുത്വ ഫാസിസ്റ്റ് ഭരണത്തിന്‍ കീഴില്‍ യാത്ര ആരം ഭിച്ചു എന്നത് ശരിയാണ്. എന്നിരുന്നാലും, മോദി പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് ഇന്ത്യ ഒരു ജനതയുടെ ജനാധിപത്യമായിരുന്നു എന്ന് പൂര്‍ണമായി വിശ്വസിക്കുന്നത് ശരിയല്ല. ജനാധിപത്യത്തിന്റെ മറവില്‍ ജനവിരുദ്ധ ഭരണമായിരുന്നു ഇവിടെ അരങ്ങേറിയിരുന്നത്. സാമ്രാജ്യത്വത്തിന്റെയും മുതലാളിമാരുടെയും ഫ്യൂഡല്‍ താത്പര്യങ്ങള്‍ സംരക്ഷിക്കാനായി രാജ്യം ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിയിട്ടും ഭരണാധികാരികളെല്ലാം തന്നെ ഇന്ത്യ ജനാധിപത്യ മതേതര രാഷ്ട്രമാണെന്ന് പരസ്യമായി സ്ഥിരീകരിച്ചു.
എന്നാല്‍ മോദി അധികാരത്തില്‍ വന്നതോടെ ഈ മുഖം ഉപേക്ഷിച്ചു. ആര്‍ എസ് എസ്/ ബി ജെ പി ഭരണാധികാരികള്‍ ഹിന്ദുത്വത്തെ തങ്ങളുടെ പ്രത്യയശാസ്ത്രമായി പ്രഖ്യാപിച്ചു. അതിനു കീഴില്‍ ഇന്ത്യയുടെ കാലങ്ങളായി പറഞ്ഞുപോരുന്ന മൂല്യങ്ങളായ മതേതരത്വവും ജനാധിപത്യവും ഉപേക്ഷിക്കുകയും ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുകയും ചെയ്യും. ഹിന്ദുത്വ ഭരണത്തിന്റെ നിലവിലെ ഈ കാഴ്ചപ്പാട് ഗോല്‍വാല്‍ക്കറില്‍ നിന്ന് നേരിട്ട് കടമെടുത്തതാണ്.