ഇസ്ലഹീ കുടുംബ സംഗമം
വളപട്ടണത്ത് സംഘടിപ്പിച്ച ഇസ്ലാഹി കുടുംബ സംഗമം കെ എന്‍ എം (മര്‍കസുദ്ദഅ്വ) സംസ്ഥാന സെക്രട്ടറി കെ എല്‍ പി ഹാരിസ് ഉദ്ഘാടനം ചെയ്യുന്നു
വളപട്ടണം: ശാഖ കെ എന്‍ എം സംഘടിപ്പിച്ച ഇസ്ലാഹീ കുടുംബസംഗമം സംസ്ഥാന സെക്രട്ടറി കെ എല്‍ പി ഹാരിസ് ഉദ്ഘാടനം ചെയ്തു. കളത്തില്‍ അബ്ദുറഹിമാന് അധ്യക്ഷത വഹിച്ചു. എം ജി എം ജില്ലാ സെക്രട്ടറി സി ടി ആയിഷ, ഫൈസല്‍ ചക്കരക്കല്‍, എം മന്‍സൂര്‍, കെ പി ശബീബ് പ്രഭാഷണം നടത്തി. ‘വെളിച്ചം’ പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ മികച്ച വിജയം നേടിയ പ്രതിഭകള്‍ക്ക് കെ എല്‍ പി മുസ്തഫ, അബ്ദുല്‍ അസീസ്, കെ സറീന, കെ പി ഹസീന, കെ സുഹാന എന്നിവര്‍ ഉപഹാരം നല്കി.
