15 Wednesday
July 2026
2026 July 15
1448 Mouharrem 29

കണ്ണൂരിലെ ശാഹീന്‍ബാഗ് സ്‌ക്വയറില്‍ ഐ എസ് എം, എം എസ് എം സമരാവിഷ്‌കാരം

കണ്ണൂരില്‍ നടക്കുന്ന ശാഹീന്‍ബാഗ് സ്‌ക്വയറില്‍ ഐ എസ് എം, എം എസ് എം പ്രവര്‍ത്തകര്‍ നടത്തിയ സമരാവിഷ്‌കാരം കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജന. സെക്രട്ടറി പി ടി ജോസ് ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂര്‍: കണ്ണൂരില്‍ നടക്കുന്ന ശാഹീന്‍ബാഗ് സ്‌ക്വയറില്‍ ഐ എസ് എം, എം എസ് എം (മര്‍കസുദ്ദഅ്‌വ) നടത്തിയ സമരാവിഷ്‌കാരം കേരള കോണ്‍ഗ്രസ് (എം) ജന. സെക്രട്ടറി പി ടി ജോസ് ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ പ്രസിഡന്റ് മുഹമ്മദ് റാഫി തളിപ്പറമ്പ അധ്യക്ഷത വഹിച്ചു. യുവത പ്രസിദ്ധീകരിച്ച ‘പൗരത്വനിയമം ആശങ്കയുടെ വാള്‍മുന’ പുസ്തകം കെ എന്‍ എം ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖിയില്‍ നിന്ന് കെ പ്രമോദും കെ എന്‍ എം ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിച്ച ലഘുലേഖ ജില്ലാ പ്രസിഡന്റ് സി എ അബൂബക്കറില്‍ നിന്നും അഡ്വ. അബ്ദുല്‍ കരീംചേലേരിയും ഏറ്റുവാങ്ങി. റാഫി പേരാമ്പ്ര മുഖ്യ പ്രഭാഷണം നടത്തി.

Back to Top