1 Friday
May 2026
2026 May 1
1447 Dhoul-Qida 14

ഭരണകൂടത്തെ തിരുത്തുന്നത് മാധ്യമധര്‍മ്മം: കെ എന്‍ എം

കെ എന്‍ എം കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തക സംഗമം സംസ്ഥാന വൈ.പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട് ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂര്‍: ഭരണകൂടത്തിന്റെ തെറ്റുകളെ ചുണ്ടിക്കാട്ടുന്ന മാധ്യമങ്ങളെ കുറ്റം ചുമത്തി വിലക്കേര്‍പ്പെടുത്തുന്നത് ജനാധിപത്യ ഭരണകൂടത്തിന് ഭൂഷണമല്ലെന്നും ഭരണകൂടത്തെ തിരുത്തുന്നത് മാധ്യമ ധര്‍മ്മമാണെന്നും കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തക സംഗമം അഭിപ്രായപ്പെട്ടു. ഏപ്രില്‍ 5-ന് പൗരത്വ നിയമ ഭേദഗതിക്കെതിരെ ജില്ലാ ആസ്ഥാനങ്ങളില്‍ രാവിലെ 8 മുതല്‍ വൈകിട്ട് 8 വരെ നടക്കുന്ന ഇരിപ്പു സമരം ജില്ലയിലും നടക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി എ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ കെ എല്‍ പി ഹാരിസ്, ഇസ്മയില്‍ കരിയാട്, ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, ട്രഷറര്‍ ടി മുഹമ്മദ് നജീബ്, ഐ എസ് എം ജില്ലാ വൈസ് പ്രസിഡന്റ് റാഫി പേരാമ്പ്ര, എം എസ് എം ജില്ലാ പ്രസിഡന്റ് ജസീല്‍ പൂതപ്പാറ, എം ജി എം ജില്ലാ ജോ. സെക്രട്ടറി കെ ശബീന, എം ജി എം സ്റ്റുഡന്റ്‌സ് വിംഗ് ജോ. സെക്രട്ടറി സി സുഹാദ, പി ടി പി മുസ്തഫ, അഡ്വ. ഇ മുഹമ്മദ് ഷാഫി, എന്‍ കെ ഉമ്മര്‍ പ്രസംഗിച്ചു.

Back to Top