1 Friday
May 2026
2026 May 1
1447 Dhoul-Qida 14

അനുസ്മരണം – സി ഹംസ റിപ്പണ്‍

മേപ്പാടി: വയനാട്ടില്‍ പ്രസ്ഥാനരംഗത്ത് സജീവസാന്നിധ്യമായിരുന്ന സി ഹംസ റിപ്പണ്‍(62) നിര്യാതനായി. 1984-ല്‍ മേപ്പാടി മസ്ജിദുല്‍മനാര്‍ സ്ഥാപിതമായതു മുതല്‍ ജുമുഅ ഖുതുബയിലൂടെയാണ് ആദര്‍ശരംഗത്ത് അദ്ദേഹം സജീവമാകുന്നത്. അവിടെനിന്ന് കിട്ടിയ പ്രചോദനം റിപ്പണ്‍ ഗ്രാമത്തെ തന്നെ മാറ്റിയെടുത്തു. 1990-കളുടെ ആദ്യത്തില്‍ റിപ്പണ്‍ മസ്ജിദുല്‍ഇഹ്‌സാന്‍ സ്ഥാപിതമായതിനു പിന്നിലും അദ്ദേഹത്തിന്റെ നേതൃപരമായ പങ്കാളിത്തം ഉണ്ടായിരുന്നു. ആഴ്ചകളോളം നീണ്ടുനിന്ന ഇസ്‌ലാഹീ പ്രഭാഷണ പരമ്പരയിലൂടെ റിപ്പണ്‍ പ്രദേശത്തെ ഓരോ വീടുകളിലും തൗഹീദ് ആദര്‍ശം പ്രസരിച്ചുകഴിഞ്ഞിരുന്നു. ആദര്‍ശപരമായ കാര്യങ്ങള്‍ വായിച്ചും പഠിച്ചും വ്യക്തത വരുത്തുകയെന്നത് അദ്ദേഹത്തിന്റെ പ്രകൃതമായിരുന്നു. മസ്ജിദുല്‍ ഇഹ്‌സാന്‍ പ്രസിഡന്റ്, കെ എന്‍ എം ജില്ലാ വൈസ് പ്രസിഡന്റ് തുടങ്ങിയ തലങ്ങളില്‍ പ്രവര്‍ത്തന നിരതനായിരുന്നു. കുടുംബത്തിലും ആദര്‍ശപാരമ്പര്യം കാത്തുസൂക്ഷിച്ചിരുന്നു. ഐ എസ് എം പ്രവര്‍ത്തകരായ നിസാമുദ്ദീന്‍, യാസര്‍ അറഫാത്ത്, ഫൗസിയ, ഫസ്‌ല എന്നിവര്‍ മക്കളാണ്. ഭാര്യ ആഇശ. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും സ്വര്‍ഗവും നല്‍കി അനുഗ്രഹിക്കട്ടെ.
ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി`

Back to Top