24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

ഡോക്ടറേറ്റ് നേടി

അറബ് എഴുത്തുകാരിയും കുവൈത്ത് രാജകുടുംബാംഗവുമായ ഡോ. സുആദ് മുഹമ്മദ് സ്വബാഹിന്റെ സാഹിത്യ രചനകളെ കുറിച്ചുള്ള പഠനത്തിന് സി എ ഉസാമക്ക് ഡോക്ടറേറ്റ് ലഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബിക് വിഭാഗം മേധാവി ഡോ. അബ്ദുല്‍ മജീദ് മദനിയുടെ കീഴില്‍ ആയിരുന്നു ഗവേഷണം. എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റും സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവുമായ ഉസാമ കൂടല്ലൂര്‍ ഗവ. ഹൈസ്‌കൂളില്‍ അറബി അധ്യാപകനാണ്. അബ്ദുല്‍ജബ്ബാര്‍ തൃപ്പനച്ചിയുടെയും മര്‍യം അമാനത്തിന്റെയും മകനാണ്. ഭാര്യ: ആദിബ മൊറയൂര്‍.`

Back to Top