24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

‘വെളിച്ചം’ മൊഡ്യൂള്‍ പ്രകാശനം

ഖത്തറില്‍ വെളിച്ചം പദ്ധതിയുടെ മൊഡ്യൂള്‍ പ്രകാശനം അസ്ഗറലി ഫ്‌ളോറന്‍സ നിര്‍വഹിക്കുന്നു

ദോഹ: ഖത്തര്‍ ഇസ്‌ലാഹി സെന്റര്‍ നടപ്പാക്കി വരുന്ന ‘വെളിച്ചം’ പദ്ധതിയുടെ 24ാം മൊഡ്യൂള്‍ പ്രകാശനം ചെയ്തു. ഇസ്‌ലാഹി സെന്ററില്‍ ചേര്‍ന്ന ‘വെളിച്ചം’ കോര്‍ഡിനേറ്റേര്‍മാരുടെ യോഗത്തില്‍ അസ്ഗറലി ഫ്‌ളോറന്‍സ പ്രകാശനം നിര്‍വഹിച്ചു. പി എന്‍ എം നാസര്‍ ഏറ്റുവാങ്ങി. സെന്റര്‍ പ്രസിഡന്റ് അബ്ദുല്ലത്തീഫ് നല്ലളം യോഗം ഉദ്ഘാടനം ചെയ്തു. 22-ാം മൊഡ്യൂള്‍ പരീക്ഷയില്‍ 100 ശതമാനം മാര്‍ക്ക് വാങ്ങിയവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ വിജയികളായ ഉമര്‍ തിരൂര്‍ക്കാട് (ദോഹ), ഹുസ്‌ന (മദീന ഖലീഫ), രിസ്‌വാന (വക്‌റ) റുബീന (അബൂഹമൂര്‍) എന്നിവര്‍ക്ക് അബ്ദുല്ലത്തീഫ് നല്ലളം, അബ്ദുറഹ്മാന്‍ മദനി, സൈനബ അന്‍വാരിയ്യ, സുഹ്‌റ ടീച്ചര്‍ എന്നിവര്‍ സമ്മാനം വിതരണം ചെയ്തു. ‘വെളിച്ചം’ ചെയര്‍മാന്‍ സിറാജ് ഇരിട്ടി അധ്യക്ഷത വഹിച്ചു. അബ്ദുറഷീദ് സുല്ലമി ക്ലാസ്സെടുത്തു. മുജീബ് മദനി, മുജീബ് കുനിയില്‍, റഷീദ് കണ്ണൂര്‍, നൗഷാദ് റയ്യാന്‍, ഉമര്‍ ഫാറൂഖ്, അലി ചാലിക്കര പ്രസംഗിച്ചു.
Back to Top