15 Wednesday
July 2026
2026 July 15
1448 Mouharrem 29

ഇന്ത്യയെ വര്‍ഗീയമായി വിഭജിക്കുന്നതിനെ തടയണം: ഭരണഘടനാ സംരക്ഷണ സമ്മേളനം

കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) കണ്ണൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട് ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂര്‍: ഇന്ത്യയെ വര്‍ഗീയമായി വിഭജിക്കാനുള്ള നീക്കമാണ് പൗരത്വ ഭേദഗതി നിയമത്തിലുടെ തത്പരകക്ഷികള്‍ ലക്ഷ്യമിടുന്നതെന്നും ഇതനുവദിച്ചുകൂടെന്നും കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) കണ്ണൂര്‍ ജില്ലാ ഭരണഘടന സംരക്ഷണ സമ്മേളനം അഭിപ്രായപ്പെട്ടു. സഹിഷ്ണുതയും മാനവികതയുമാണ് ഇന്ത്യന്‍ മതേതരത്വത്തിന്റെ അടിത്തറ. ഇത് നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കണമെന്നും നഷ്ടമായി കൊണ്ടിരിക്കുന്ന മതേതര മാനവിക മൂല്യങ്ങള്‍ തിരിച്ചുപിടിക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. ജനവിരുദ്ധ ഭരണം നടത്തുന്ന ഭരണാധികാരികളെ തിരുത്തുന്നത് രാജ്യസ്‌നേഹമാണെന്നും രാജ്യദ്രോഹമല്ലെന്നും ജനാധിപത്യപരമായി നടത്തുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നത് ഭീരുത്വമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. തലശ്ശേരി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന സമ്മേളനം കെ എന്‍ എം സംസ്ഥാന വൈ.പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി എ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, അഡ്വ. ആശ ഉണ്ണിത്താന്‍, എം വി ജയരാജന്‍ (സി പി എം), അഡ്വ. ഇ ആര്‍ വിനോദ് (കോണ്‍ഗ്രസ്), മുഹമ്മദ് ശമീം പാപ്പിനിശ്ശേരി (ജമാഅത്തെ ഇസ്‌ലാമി), അബ്ദുന്നാസര്‍ സ്വലാഹി(വിസ്ഡം), റിഹാസ് പുലാമന്തോള്‍ (എം എസ് എം), അശ്രഫ് മമ്പറം എന്നിവര്‍ പ്രസംഗിച്ചു.

Back to Top