നീതി നിഷേധങ്ങള്‍ക്കെതിരെ ഖുര്‍ആനിക പ്രഖ്യാപനങ്ങള്‍ നിത്യപ്രസക്തം
ഐ എസ് എം വെളിച്ചം പത്താം സംസ്ഥാന സമ്മേളനം കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യുന്നു.
ഐ എസ് എം വെളിച്ചം സമ്മേളനം സമാപിച്ചു
പാലക്കാട്: മുഴുവന്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെയും ഖുര്‍ആന്‍ ശക്തമായ കവചം തീര്‍ക്കുന്നുണ്ടെന്നും നീതി നിഷേധങ്ങള്‍ക്കെതിരെ ഖുര്‍ആനിന്റെ പ്രഖ്യാപനങ്ങള്‍ സമകാല പ്രസക്തമാണെന്ന് ഐ എസ് എം സംസ്ഥാന സമിതി പാലക്കാട് സംഘടിപ്പിച്ച വെളിച്ചം പത്താം സംസ്ഥാന സംഗമം അഭിപ്രായപ്പെട്ടു. ‘പൗരനീതി, വേദധര്‍മം’ പ്രമേയത്തില്‍ നടന്ന സംഗമത്തിന്റെ ഉദ്ഘാടനം കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ്കുട്ടി നിര്‍വ്വഹിച്ചു. യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിച്ചു. വെളിച്ചം ചെയര്‍മാന്‍ അബ്ദുല്‍കരീം സുല്ലമി എടവണ്ണ, ജന. കണ്‍വീനര്‍ ഷാനിഫ് വാഴക്കാട്, കണ്‍വീനര്‍ അഷ്‌റഫ് തൊടികപ്പുലം, ഐ എസ് എം സംസ്ഥാന ജന.സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത്, ഖദീജ നര്‍ഗീസ്, ഫാസില്‍ ആലുക്കല്‍, പി ജസീര്‍ അന്‍സാരി, യൂനുസ് നരിക്കുനി, എം മുഹമ്മദ്കുട്ടി മദനി, ജലീല്‍ ആമയൂര്‍, എം വീരാപ്പു അന്‍സാരി, നൗഷാദ് കാക്കവയല്‍, ഹാഫിള് ഷഹീന്‍ ഹംസ, എന്‍ എന്‍ റാഫി പ്രസംഗിച്ചു. ‘വായന’ സെഷന്‍ കെ പി സകരിയ ഉദ്ഘാടനം ചെയ്തു. ഇല്യാസ് മൗലവി, ഡോ. കെ പി ഷഫീഖ്, ഡോ. പി എം മുസ്തഫ, ഡോ. സി മുഹമ്മദ്, ഡോ. പി അബ്ദു, ഡോ. കെ ഹംസ പ്രഭാഷണം നടത്തി. ‘ചിന്ത’ സെഷന്‍ ഡോ. സലീം ചെര്‍പ്പുളശ്ശേരി ഉദ്ഘാടനം ചെയ്തു. ശംസുദ്ദീന്‍ പാലക്കോട്, റാഫി കുന്നുപുറം, മുഹ്‌സിന്‍ തൃപ്പനച്ചി, അലി മദനി മൊറയൂര്‍, ഡോ. ജാബിര്‍ അമാനി, കെ പി ഖാലിദ്, ഫൈസല്‍ മതിലകം പ്രസംഗിച്ചു. പഠന സെഷന്‍ അബ്ദുല്‍ അലി മദനി ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം മുട്ടില്‍, എം എം ബഷീര്‍ മദനി, ഫൈസല്‍ നന്മണ്ട, എം ടി മനാഫ്, സൈനബ ശറഫിയ്യ പ്രഭാഷണം നടത്തി. അബ്ദുല്‍ജലീല്‍ മദനി, ഫിറോസ് കൊച്ചി, സമാഹ് ഫാറൂഖി, ജലീല്‍ പരപ്പനങ്ങാടി, ഹുമയൂണ്‍ കബീര്‍ ഫാറൂഖി, ഷാനവാസ് പറവന്നൂര്‍, അസ്‌ന ജാസ്മിന്‍ സംസാരിച്ചു. ‘ദൃഷ്ടാന്തം’ സെഷനില്‍ നബീല്‍ പാലത്ത്, ടി പി എം റാഫി, നദീര്‍ കടവത്തൂര്‍, ആഷിക് അസ്ഹരി, അഫ്താഷ് ചാലിയം സംസാരിച്ചു. ക്യു എല്‍ എസ് വാര്‍ഷിക പരീക്ഷാ വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ അഡ്വ. പി മുഹമ്മദ് ഹനീഫ് വിതരണം ചെയ്തു. ഇ വി അബ്ബാസ് സുല്ലമി മെഗാ ക്വിസ്സിനു നേതൃത്വം നല്‍കി. യൂനുസ് നരിക്കുനി, ജലീല്‍ വൈരങ്കോട്, നൗഷാദ് കാക്കവയല്‍, ഷമീര്‍ ഫലാഹി, മുഹ്‌സിന്‍ തൃപ്പനച്ചി, കെ അഹ്മദ് കുട്ടി, ഷക്കീല്‍ ജുമാന്‍, പി ഹഫീസുല്ല, ജസീം സാജിദ്, പി സമീര്‍ ബാബു പ്രസംഗിച്ചു. സമാപന സമ്മേളനം വി കെ ശ്രീകണ്ഠന്‍ എം പി ഉദ്ഘാടനം ചെയ്തു. സി പി ഉമര്‍ സുല്ലമി മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍കരീം സുല്ലമി എടവണ്ണ അധ്യക്ഷത വഹിച്ചു. അഡ്വ. എന്‍ ശംസുദ്ദീന്‍ എം എല്‍ എ 11-ാം ഘട്ട ലോഞ്ചിംഗ് നിര്‍വഹിച്ചു. ഷാനിഫ് വാഴക്കാട്, അഷ്‌റഫലി തൊടികപ്പുലം, എന്‍ എം അബ്ദുല്‍ജലീല്‍, അബ്ദുല്ലത്തീഫ് കരിമ്പുലാക്കല്‍, ഡോ. ഫുക്കാര്‍ അലി, സല്‍മ അന്‍വാരിയ്യ, സഹീര്‍ വെട്ടം, ടി പി ഹുസൈന്‍കോയ, ശറഫുദ്ദീന്‍ കടലുണ്ടി, ശംസുദ്ദീന്‍ അയനിക്കോട്, റുഖ്‌സാന വാഴക്കാട്, ശാക്കിര്‍ബാബു കുനിയില്‍ പ്രസംഗിച്ചു.

വെളിച്ചം സംസ്ഥാന സംഗമത്തിന്റെ സമാപന സമ്മേളനം വി കെ ശ്രീകണ്ഠന്‍ എം പി ഉദ്ഘാടനം ചെയ്യുന്നു.
