1 Friday
May 2026
2026 May 1
1447 Dhoul-Qida 14

എറണാകുളം ജില്ലാ സമ്മേളനം പ്രചാരണയോഗങ്ങള്‍ നടത്തി

എറണാകുളം: ആലുവയില്‍ നടക്കുന്ന “അതിജീവനം 2020′ നവോത്ഥാന സമ്മേളനത്തിന്റെ ഭാഗമായി പള്ളുരുത്തി മണ്ഡലം പ്രചാരണോദ്ഘാടനം നടത്തി. കെ പി അമീര്‍ മദനി അധ്യക്ഷത വഹിച്ചു. കെ എന്‍ എം സംസ്ഥാന ഉപാധ്യക്ഷന്‍ എം എം ബഷീര്‍ മദനി ഉദ്ഘാടനം ചെയ്തു. റിഹാസ് പുലാമന്തോള്‍ മുഖ്യ പ്രഭാഷണം നടത്തി. കെ എ സുബൈര്‍, അവന്‍വര്‍ മാസ്റ്റര്‍ പ്രസംഗിച്ചു. എറണാകുളം മെട്രോയൂണിറ്റിലും നെട്ടൂര്‍ യൂണിറ്റിലും ഗൃഹയോഗങ്ങള്‍ നടത്തി. ഷിയാസ് സലഫി, വി എ ഇബ്‌റാഹീം മദനി എന്നിവര്‍ ക്ലാസ്സെടുത്തു. കാഞ്ഞിരമറ്റത്ത് ഗൃഹയോഗം നടത്തി. പി പി ഹസന്‍ അധ്യക്ഷത വഹിച്ചു. ഷിയാസ് സലഫി പ്രഭാഷണം നടത്തി. എം ഐ അഷറഫ്, എം എം നാസര്‍, എം ബി കബീര്‍ സംസാരിച്ചു.—

Back to Top