കുവൈത്ത് ഇസ്‌ലാഹി സെന്റര്‍ സര്‍ഗോത്സവം അബ്ബാസിയക്ക് ഓവറോള്‍
കുവൈറ്റ് സിറ്റി: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ മദ്‌റസാ വിദ്യര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച സര്‍ഗോത്സവത്തില്‍ അബ്ബാസിയ മദ്‌റസ (309 പോയിന്റ്) ഓവറോള്‍ ചാമ്പ്യന്മാരായി. സാല്‍മിയ രണ്ടാംസ്ഥാനവും (271) ഫഹാഹീല്‍ (177) മൂന്നാം സ്ഥാനവും നേടി.—സമാപന സമ്മേളനത്തില്‍ ഐ ഐ സി പ്രസിഡന്റ് ഇബ്‌റാഹിം കുട്ടി സലഫി സമ്മാനദാനം നിര്‍വഹിച്ചു. ഐ ഐ സി ജന. സെക്രട്ടറി മനാഫ് മാത്തോട്ടം, വിദ്യാഭ്യാസ സെക്രട്ടറി യൂനുസ് സലിം, സിദ്ദീഖ് മദനി, അബ്ദുല്‍ അസീസ് സലഫി, ഫോക്കസ് ചെയര്‍മാന്‍ ഫിറോസ് ചുങ്കത്തറ, സെക്രട്ടറി അബ്ദുറഹ്മാന്‍ നേതൃത്വം നല്‍കി.
