23 Thursday
January 2025
2025 January 23
1446 Rajab 23

വിളി കേള്‍ക്കും – കയ്യുമ്മു കോട്ടപ്പടി

ചിലപ്പോള്‍ ചിന്തിക്കാനാവില്ല
ഭൂമിക്കും, മനുഷ്യര്‍ക്കുമിടയിലുള്ള
അനന്തതയിലെ സാധ്യതകളെ
ചിലപ്പോള്‍ വര്‍ണിക്കാനാവില്ല,
ആത്മാക്കളുടെ
ഭയപ്പെടുത്തും മണിമുഴക്കങ്ങളെ
എപ്പോഴും എപ്പോഴും
പെരുമഴക്കാലത്തിന്റെ
വേലിയേറ്റത്തില്‍
ഒലിച്ചു പോയ ചില
തൊലിക്കട്ടികളെ
എന്നും എപ്പോഴും
ഉരുള്‍പൊട്ടലും പേമാരിയും
തിമിര്‍ത്താടിയ
കാലവര്‍ഷങ്ങളിലെ സങ്കടങ്ങളെ
ഇന്നിപ്പോള്‍
ദൂരേക്ക് പോയൊരു സുഹൃത്തിന്റെ
കണ്ടുമുട്ടാനാവാത്ത സ്‌നേഹത്തിന്റെ
വേര്‍പ്പാടിലൊലിച്ചു പോയ
ആ ഓര്‍മക്കാലം
ഇനി നീ എന്തു തന്നെ വിളിച്ചാലും
ഞാന്‍ വിളികേള്‍ക്കും
ഉള്ളിലെവിടെയോ കോരിയിട്ട
പ്രേമത്തിന്റെ സന്താപത്തിലുറങ്ങി-
ക്കിടക്കുയാണെങ്കില്‍
പ്രാണശ്വാസമുള്ളിലുള്ളതുവരെ!.

 

Back to Top