8 Tuesday
July 2025
2025 July 8
1447 Mouharrem 12

സുബിന മുനീബ്

സന്ദേശം
സ്വന്തം
വിലാസത്തിലേക്കൊളിച്ച്
കടത്തുന്ന
കവറുകള്‍
പൊട്ടിച്ച്
വായിക്കാന്‍
അനുവാദമുള്ളവര്‍ക്ക്
നമ്മളെന്ത്
സന്ദേശം
കൈമാറാനാണ്??
നമ്മളവരാവുന്ന
അവസ്ഥകളില്‍
നമ്മുടെ
വിലാസത്തിനൊപ്പം
അവരെ നമ്മളെന്നോ
എറ്റെടുത്തതാണ്..
നമ്മളെഴുതേണ്ടുന്ന
സന്ദേശങ്ങളെ
വെട്ടാനും
തിരുത്താനുമുള്ള
അവകാശമവരെന്നോ
നേടിയെടുത്തതാണ്..
അതിനാല്‍
സ്വന്തമാക്കപ്പെട്ടവരുടെ
വിലാസത്തിലേക്കൊരു
കത്തെഴുതാന്‍
നമ്മളിനിയും
അധികം
മെനക്കെട്ടെന്ന്
വരില്ല…
അവര്‍ക്കിഷ്ടമുള്ളത്
നമ്മളെക്കുറിച്ച്
വിചാരിച്ചേക്കട്ടെ…
ചെയ്‌തേക്കട്ടെ..
പറഞ്ഞേക്കട്ടെ…
ജീവിതം മുഴുവന്‍
മിണ്ടാതിരിക്കട്ടെ…
നമ്മുടെ വിലാസം
മീസാന്‍ കല്ലില്‍
കൊത്തിവെക്കുന്നൊരു
കാലം
രണ്ടിറ്റ് കണ്ണീര്‍
വാര്‍ക്കാന്‍
അവരെത്താതിരിക്കില്ല
തീര്‍ച്ച…. .
Back to Top