7 Saturday
March 2026
2026 March 7
1447 Ramadân 18

പ്രതിഷേധസംഗമം

കാഞ്ഞിരമറ്റം: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കന്ന പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ആമ്പല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. കെ എന്‍ എം പഞ്ചായത്ത് പ്രസിഡന്റ് സി എ ഇബ്‌റാഹിം ഉദ്ഘാടനം ചെയ്തു. പി പി ഹസന്‍ കീച്ചേരി അധ്യക്ഷതവഹിച്ചു. നജാദ് കോഴിക്കോട്, മെഹറു റിസിന്‍ ക്ലാസ്സെടുത്തു. ചടങ്ങില്‍ ‘പൗരത്വ ബില്ല്: ആശങ്കപ്പെടേണ്ടതുണ്ടോ?’ കൃതി പ്രകാശനം ചെയ്തു. കെ എ ഫക്‌റുദ്ദീന്‍, പി എ അബ്ദുസ്സലാം, സി എ അന്‍വര്‍, ഡോ. അമീറ, ജവാദ് അഹ്്‌സന്‍, അഹ്്മദ് ഫയാസ് പ്രസംഗിച്ചു`

Back to Top